ട്രെയിനില്‍ സ്ത്രീകളെ മയക്കികിടത്തി കവര്‍ച്ച; മൂന്ന് പേരെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി; പിടിയിലായത് ബംഗാള്‍ സ്വദേശികള്‍

മുംബൈ: ട്രെയിനില്‍ സത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് മഹാരാഷ്ട്രയിലെ കല്ല്യാണില്‍ നിന്ന് കേരള പൊലീസിന്റെ പിടിയിലായത്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നേരത്തെ പ്രതികളിലൊരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്സ്‌പ്രസില്‍ യാത്ര ചെയ്ത സ്ത്രീകള്‍ മോഷണത്തിന് ഇരയായത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്ബത്തൂര്‍ സ്വദേശിനിയായ കൗസല്യയെയുമാണ് മയക്കി കിടത്തി വസ്തുക്കള്‍ മോഷ്ടിച്ചത്. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് പേരെയും മയങ്ങി കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. വിജയകുമാരിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായി ഇരുവരും പരാതി നല്‍കിയിട്ടുണ്ട്.

രാവിലെ ടെയ്‌രിനില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ മയങ്ങികിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവരെ തെക്കാട് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയുമായിരുന്നു. പിന്നീട് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്ബത്തൂര്‍ സ്വദേശിനി കൗസല്യയെ മറ്റൊരു ബോഗിയിലാണ് കണ്ടെത്തിയത്. ഇവര്‍ ആലുവയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

prp

Related posts

Leave a Reply

*