കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു.
ഉടന്‍ തന്നെ അഗ്നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്.
ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു കയറിയപ്പോഴായിരുന്നു അപകടം. മൂന്ന് മണിക്ക് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന അനന്തപുരി എക്സ്‌പ്രസ് ഇതോടെ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് അധികൃതര്‍ നല്‍കുന്ന വിവരം.

