ഡിജിറ്റലായി കൈക്കൂലി വാങ്ങി പൊലീസുകാര്‍, കൈയ്യോടെ പിടിച്ച്‌ അധികൃതര്‍

ബംഗളൂരു: പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ പുതിയ കാര്യമല്ല. അറസ്റ്റ് ചെയ്യലും സസ്‌പെന്‍ഷനുമെല്ലാം ചുരുക്കമാണെന്നു മാത്രം. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ കൈക്കൂലി വാങ്ങി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ് ബംഗളൂരു അശോക് നഗര്‍ സ്‌റ്റേഷനിലെ നാല് ട്രാഫിക് പൊലീസുകാര്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മണിയപ്പ, കോണ്‍സ്റ്റബിള്‍മാരായ ഗംഗരാജ്, നാഗരാജ്, ഹര്‍ഷ എന്നിവരാണ് അറസ്റ്റിലായത്.

മദ്യപിച്ചു വാഹനമോടിച്ചവരില്‍ നിന്നും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ വഴി കെക്കൂലി വാങ്ങുകയായിരുന്നു ഇവര്‍. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ 15000 രുപ പിഴ നല്‍കണമെന്നും, അല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തിയാണ് പണം കൈപ്പറ്റിയിരുന്നത്. ഇതിന് സ്വകാര്യമായി ലഭിക്കുന്ന ആല്‍ക്കോമീറ്ററും ഇവര്‍ ഉപയോഗിച്ചു.

പൊതുജനങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇത്തരത്തില്‍ നിയമവിരുദ്ധമായി ഇവര്‍ പണം കൈപ്പറ്റിയിരുന്നതായി ജോയിന്റ് കമ്മീഷണര്‍ രവികാന്തെ ഗൗഡ പറഞ്ഞു. ഔദ്യേഗിക പദവി ദുരുപയോഗം ചെയ്തതിന് പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ആല്‍ക്കോമീറ്ററും, 32000 രൂപയും, ഡ്രൈവിംഗ് ലൈസന്‍സുകളും ഇവരില്‍ നിന്നും കണ്ടെടുത്തു

courtsey content - news online
prp

Leave a Reply

*