പച്ചക്കറിക്ക്​ തീവില: വട്ടവടയിലെ കര്‍ഷകന്​ കിട്ടുന്നത്​ തുച്ഛവില, ഇ​ട​നി​ല​ക്കാ​ര്‍ ചു​ളു​വി​ല​ക്ക്​ സ്വ​ന്ത​മാ​ക്കു​ന്നു

തൊ​ടു​പു​ഴ: നാ​ട്ടി​ല്‍ പ​ച്ച​ക്ക​റി​വി​ല റോ​ക്ക​റ്റു​േ​പാ​ലെ കു​തി​ക്കു​േ​മ്ബാ​ള്‍ കേ​ര​ള​ത്തി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​യു​ടെ പ്ര​ധാ​ന ഉ​ല്‍​പാ​ദ​ക​രാ​യ വ​ട്ട​വ​ട​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക്​ കി​ട്ടു​ന്ന​ത്​ തു​ച്ഛ​വി​ല.വ​ര്‍​ഷം മു​ഴു​വ​ന്‍ അ​ധ്വാ​നി​ച്ച്‌​ വി​ള​യി​ക്കു​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​നി​ല​ക്കാ​ര്‍ ചു​ളു​വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കു​േ​മ്ബാ​ഴും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ഴ്​​ച​ക്കാ​രാ​കു​ക​യാ​ണ്.

കേ​ര​ള​ത്തി​ന്​ ആ​വ​ശ്യ​മാ​യ ശീ​ത​കാ​ല പ​ച്ച​ക്ക​റി മു​ഴു​വ​ന്‍ വ​ട്ട​വ​ട​യി​ല്‍​നി​ന്ന്​ സം​ഭ​രി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ്​ ഇ​ട​നി​ല​ക്കാ​ര്‍​ക്ക്​ നേ​ട്ടം കൊ​യ്യാ​നും വി​ല​ക്ക​യ​റ്റ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

വ​ട്ട​വ​ട​യി​ല്‍ 2000 ഹെ​ക്​​ട​റി​ലാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം ക​ര്‍​ഷ​ക​രാ​ണ്​ ശീ​ത​കാ​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ കാ​ബേ​ജ്, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ബ​ട്ട​ര്‍ ബീ​ന്‍​സ്, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും വ്യാ​പാ​രി​ക​ളാ​യ ഇ​ട​നി​ല​ക്കാ​രി​ല്‍​നി​ന്ന്​ മു​ന്‍​കൂ​ര്‍ പ​ണം വാ​ങ്ങി കൃ​ഷി​യി​റ​ക്കു​ക​യാ​ണ്​ പ​തി​വ്.അ​തു​കൊ​ണ്ടു​ത​ന്നെ വി​ള​വെ​ടു​പ്പ്​ ക​ഴി​ഞ്ഞാ​ല്‍ പ​റ​യു​ന്ന വി​ല​യ്​​ക്ക്​ ഉ​ല്‍​പ​ന്നം ഇ​ട​നി​ല​ക്കാ​ര്‍​ക്ക്​ വി​ല്‍​ക്കാ​ന്‍ ഇ​വ​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. ഇ​ങ്ങ​നെ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​യാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​പ​ണി​യി​ലെ​ത്തി​ച്ച്‌​ കൂ​ടി​യ വി​ല​യ്​​ക്ക്​ വി​ല്‍​ക്കു​ന്ന​ത്.

പൊ​തു​വി​പ​ണി​യി​ല്‍ 45 രൂ​പ​യാ​ണ്​ ഒ​രു കി​ലോ കാ​ബേ​ജി​െന്‍റ വി​ല. വ​ട്ട​വ​ട​യി​ലെ ക​ര്‍​ഷ​ക​ന്​ 47 കി​ലോ​യു​ടെ ഒ​രു ചാ​ക്ക്​ കാ​ബേ​ജി​ന്​ ഇ​ട​നി​ല​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്​ 300-350 രൂ​പ. കാ​ര​റ്റി​ന്​ പൊ​തു​വി​പ​ണി​യി​ല്‍ കി​ലോ​ക്ക്​ 70 രൂ​പ​യു​ണ്ടെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക്​ 15 രൂ​പ​യേ കി​ട്ടു​ന്നു​ള്ളൂ എ​ന്ന്​ ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കാ​ര​റ്റ്​ ക​ഴു​കു​ന്ന​ത​ട​ക്കം ചെ​ല​വ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​ട​നി​ല​ക്കാ​ര്‍ വി​ല കു​റ​ക്കു​ന്ന​ത്.

കി​ഴ​ങ്ങ്​ 47 കി​ലോ​യു​ടെ ചാ​ക്കി​ന്​ പ​ര​മാ​വ​ധി 800 രൂ​പ കി​ട്ടും. ഇ​ട​നി​ല​ക്കാ​രോ​ട്​ മു​ന്‍​കൂ​ര്‍ പ​ണം വാ​ങ്ങി​യ​തി​നാ​ലും സ​ര്‍​ക്കാ​ര്‍ യ​ഥാ​സ​മ​യം തു​ക ന​ല്‍​കാ​ത്ത​തി​നാ​ലും ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്​ പ​ച്ച​ക്ക​റി ന​ല്‍​കാ​ന്‍ മ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​രു​മു​ണ്ട്. ഒ​രു സീ​സ​ണി​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍ ഒ​രാ​ള്‍​ക്ക്​ 30,000 മു​ത​ല്‍ 50,000 രൂ​പ വ​രെ ചെ​ല​വു​ണ്ട്. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നാ​മ​മാ​ത്ര ധ​ന​സ​ഹാ​യം ഒ​ന്നി​നും തി​ക​യി​ല്ലെ​ന്ന്​ ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കൃ​ഷി​വ​കു​പ്പു​വ​ഴി ന​ല്‍​കു​ന്ന വി​ത്തും വ​ള​വും നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

അ​തേ​സ​മ​യം, ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന്​ കൂ​ടി​യ വി​ല​യ്​​ക്കാ​ണ്​ പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തെ​ന്നും കൂ​ടു​ത​ല്‍ സം​ഭ​രി​ക്കാ​ന്‍ പ​രി​മി​തി​ക​ളു​ണ്ടെ​ന്നു​മാ​ണ്​ ഹോ​ര്‍​ട്ടി​കോ​ര്‍​പ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ​യു​ള്ള കു​ടി​ശ്ശി​ക കൊ​ടു​ത്തു​തീ​ര്‍​ത്തു. എ​ന്നാ​ല്‍, ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി പ​ച്ച​ക്ക​റി പൂ​ര്‍​ണ​മാ​യി സം​ഭ​രി​ച്ച്‌​ വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ്​ ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

prp

Leave a Reply

*