സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും: ജി സുധാകരന്‍

കൊച്ചി: സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിരിക്കുന്ന പത്ത് ടോളുകള്‍ കൂടി നിര്‍ത്തലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇതിനായി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പാറക്കര ഇടത്തിട്ട റോഡിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജി.സുധാകരന്‍ സര്‍ക്കാരിന്‍റെ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നതിന് എതിരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24 ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കി. 3000 കോടി രൂപയാണ് ഇതിലൂടെ നഷ്ടം. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നിര്‍മിച്ച 10 റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ ടോള്‍ പിരിവുള്ളത്. ഇതും നിര്‍ത്തലാക്കും.

നാല്‍പ്പതിനായിരം കോടിയുടെ റോഡുകളൂം പാലങ്ങളും കെട്ടിടങ്ങളുമാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്നത്. വലിയ നിര്‍മ്മാണങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതാണ് പതിവ്. ദേശീയ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഒരു പാലത്തിനും റോഡിനും സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*