കണ്ടെയ്‌നര്‍ റോഡ് ടോള്‍ പിരിവ്; തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: കളമശ്ശേരി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ടോള്‍ പിരിവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമകളും പ്രദേശവാസികളും സമരം നടത്തി വരുന്നതിനിടെയാണ് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ ഉത്തരവ്. ഇന്ന് മുതല്‍ കണ്ടെയ്‌നര്‍ ട്രെയിലറുകളും വാണിജ്യ വാഹനങ്ങളും റോഡില്‍ നിര്‍ബന്ധമായും ടോള്‍ നല്‍കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഫെബ്രുവരി 16ന് എം.പിയുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി. ലോറി ഉടമകളുടെ സമരം […]

സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും: ജി സുധാകരന്‍

കൊച്ചി: സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിരിക്കുന്ന പത്ത് ടോളുകള്‍ കൂടി നിര്‍ത്തലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇതിനായി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പാറക്കര ഇടത്തിട്ട റോഡിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജി.സുധാകരന്‍ സര്‍ക്കാരിന്‍റെ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നതിന് എതിരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24 ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കി. 3000 കോടി രൂപയാണ് […]

വല്ലാര്‍പാടം-കളമശേരി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു

കൊച്ചി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വല്ലാര്‍പാടം-കളമശേരി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു. മുളവുകാട് ഭാഗത്തെ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ രേഖാ മൂലം ഉറപ്പ് നല്‍കുക എന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചു. ഇന്ന് മുതല്‍ കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരു ദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയുമായിരുന്നു […]

കളമശേരി വല്ലാര്‍പാടം കണ്ടയ്‌നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കും

കൊച്ചി: കളമശേരി വല്ലാര്‍പാടം കണ്ടയ്‌നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി. 909 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്‌നര്‍ റോഡിന്‍റെ നിര്‍മ്മാണത്തിലെ നാല്‍പ്പത് ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം. ഇതിനായി നേരത്തെ ടോള്‍ ബൂത്തുകള്‍ ആരംഭിച്ചിരുന്നെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിക്കാനുള്ള നീക്കം അതോറിറ്റി നിര്‍ത്തിവെച്ചിരിക്കയായിരുന്നു. ലൈറ്റ് മോട്ടാര്‍ വാഹനങ്ങള്‍ക്ക് ഇരുദിശയിലേക്കുമായി 70 രൂപയും ബസുകള്‍ക്ക് 160 രൂപയുമാണ് ടോള്‍ നിരക്ക്. വീണ്ടും ടോള്‍ പിരിക്കുന്നതിനെതിരെ വിയോജിപ്പുമായി […]