കൃത്രിമക്കാലില്‍ ഓടുന്ന ബ്ലേക്ക് ലീപ്പറിനു ടോക്കിയോ ഒളിംപിക്സില്‍ മത്സരിക്കുന്നതിനു വിലക്കുമായി ലോക അത്‍ലറ്റിക് സംഘടന

കൃത്രിമക്കാലില്‍ ഓടുന്ന ബ്ലേക്ക് ലീപ്പറിനു ടോക്കിയോ ഒളിംപിക്സില്‍ മത്സരിക്കുന്നതിനു വിലക്കുമായി ലോക അത്‍ലറ്റിക് സംഘടന.ദക്ഷിണാഫ്രിക്കയുടെ ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിനു 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിച്ച പിസ്റ്റോറിയസ് 400 മീറ്ററില്‍ സെമിയിലെത്തിയിരുന്നു.

കൃത്രിമക്കാലുകള്‍ താരത്തിന് ഓട്ടത്തില്‍ മുന്‍തൂക്കം നല്‍കുമെന്നു കണ്ടെത്തിയതിനാലാണ് നടപടി.എന്നാല്‍, നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു സംഘടനയുടെ പുതിയ ഉത്തരവ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച കൃത്രിമക്കാലുകള്‍ ലീപ്പറിനു കൂടുതല്‍ വേഗം നല്‍കുമെന്നാണു കണ്ടെത്തല്‍.

prp

Leave a Reply

*