തൃശൂര്‍ പൂരത്തില്‍ രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്ബാറും! ; മതിയോവോളം നല്‍കി ക്രിസ്ത്യന്‍ പുരോഹിതന്‍

തൃശൂര്‍: പൂരം കാണാന്‍ തൃശൂരില്‍ എത്തുന്ന പൂര പ്രേമികള്‍ക്ക് വയറുനിറയെ ആഹാരം വിളമ്ബി മാതൃകയായി ക്രിസ്ത്യന്‍ പുരോഹിതനും സംഘവും.

വെറും രണ്ട് രൂപയ്ക്കാണ് രുചിയേറിയ ഇഡ്ഡലിയും സാമ്ബാറും പുരോഹിതനും സംഘവും ചേര്‍ന്ന് മതിയാവോളം വിളമ്ബിയത്.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ആയിരുന്നു ഈ കൗതുക കാഴ്ച. വെറും രണ്ട് രൂപ നിരക്കിലാണ് പൂരം കാണാനെത്തിയ ജനങ്ങള്‍ക്ക് ഇഡ്ഡലിയും സാമ്ബാറും വിതരണം ചെയ്തത്. ഇത്തരത്തില്‍ മൂവായിരത്തോളം ഇഡ്ഡലികളും ആവശ്യത്തിന് സാമ്ബാറും വിശപ്പകറ്റാന്‍ ഈ ക്രിസ്ത്യന്‍ പുരോഹിതന്‍ നല്‍കി.

മനുഷ്യ സ്‌നേഹി കൂടിയായ ഫാ. ഡേവിസ് ചിറമ്മേല്‍ മറ്റുള്ളവര്‍ക്ക് പോലും മാതൃകയാകും വിധം പൂര നഗരിയില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിന്റ സാംസ്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന തൃശൂരില്‍ മതസൗഹാര്‍ദത്തിന്‍റെ പ്രതീകമാണ് തൃശൂര്‍പൂരം.
1

പൂരത്തിന് എത്തിയ ലക്ഷക്കണക്കിന് ആളുകളില്‍ പലരും ഡേവിസിന്റെ ഇഡ്ഡലിയും സാമ്ബാറും കഴിച്ചു കാണും. ഗുണമുള്ള ഭക്ഷണം നിരവധി ലഭിക്കുന്ന ഹോട്ടലുകള്‍ തൃശൂര്‍ ടൗണിലെ സ്വരാജ് റൗണ്ടില്‍ ഉണ്ട്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്ന സംഭവമാണ് ക്രിസ്ത്യന്‍ പുരോഹിതനിലൂടെ ഒരു നാട് കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ തൃശൂര്‍ പൂരം കാണാന്‍ പൂരനഗരിയില്‍ എത്തും.

2

അതിനാല്‍ തന്നെ ഇവിടുള്ള ഹോട്ടലുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുക. പൂര വേളകളില്‍ സൗജന്യമായി പല സംഘടനകളുടെയും നേതൃത്വത്തില്‍ സംഭാരവും കുടിവെള്ളവും ജനങ്ങള്‍ക്കുവേണ്ടി വിതരണം ചെയ്യാറുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഇഡ്ഡലിയും സാമ്ബാറും വിതരണത്തിന് വേണ്ടി ഒരുങ്ങിയത്. ഒരു തവണ വാങ്ങി കഴിച്ചവര്‍ രുചിയറിഞ്ഞ് വീണ്ടുമെത്തി.

4

സംഭവത്തിന് പിന്നാലെ ഫാ. ഡേവിസ് ചിറമ്മേല്‍ തന്നെ പ്രതികരിച്ചു ; – ‘പൂരദിവസം ഇവിടെ നില്‍ക്കാന്‍ പോലും സ്ഥലം കിട്ടാറില്ല. പല കുടുംബങ്ങളും പൂരം കാണുവാന്‍ തൃശൂരിലേക്ക് എത്താറുണ്ട്. എന്നാല്‍, ചുറ്റുമുള്ള ഹോട്ടലുകളില്‍ വലിയ തിരക്കുള്ള സാഹചര്യവുമാണ്. അതിനാല്‍ തന്നെ ഒരു ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിനെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്. ഇത് പലരുടെയും പ്രഭാത ഭക്ഷണത്തെയും ഉച്ചഭക്ഷണത്തിനും ബാധിക്കുന്നു.. ഇക്കാര്യം കണക്കിലെടുത്താണ് പൊതുജനങ്ങള്‍ക്ക് ഇഡ്ഡലിയും സാമ്ബാറും വിതരണം ചെയ്യാന്‍ തയ്യാറായത്’ ; ഫാ. ഡേവിസ് ചിറമ്മേല്‍ വ്യക്തമാക്കി. തന്റെ ഈ പ്രവര്‍ത്തിക്ക് ഒരുപാട് പേര്‍ നേരിട്ടെത്തി നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

എന്നാല്‍, രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്ബാറും വിളമ്ബുന്ന പ്രവര്‍ത്തിക്ക് എതിരെ മറ്റ് ഹോട്ടല്‍ ഉടമകള്‍ പ്രതികരിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് ഉടമകളുടെ ബിസിനസിനെ ബാധിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയും ക്രിസ്ത്യന്‍ പുരോഹിതനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്വരാജ് റൗണ്ടിലെ ഇഡ്ഡലിയും സാമ്ബാറിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.

6

കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; ഞായറാഴ്ച നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: പൂര പ്രേമികളെ ആശങ്കയിലാക്കി തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് മാറ്റിയത്. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരുന്ന ഞായറാഴ്ച മാറ്റിവെച്ച വെടിക്കെട്ട് നടത്താന്‍ കഴിഞ്ഞേക്കും. ദേവസ്വം ബോര്‍ഡുകളാണ് ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.

തൃശ്ശൂര്‍ ജില്ലയില്‍ അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വെടികെട്ട് നടത്താന്‍ കഴിയില്ലെന്ന് വിലയിരുത്തലിന് പിന്നാലെയാണ് വെടിക്കെട്ട് മാറ്റാന്‍ തീരുമാനം ഉണ്ടായത്. ഇന്ന് വൈകിട്ടോടെ തൃശൂരില്‍ മഴ ശക്തമായി പെയ്യുകയുകയായിരുന്നു. രാത്രിയിലും ഈ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് മാറ്റിയത്.

7

അതേസമയം, കഴിഞ്ഞ ദിവസം രാത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ഇലഞ്ഞിത്തറ മേളവും കുടമാറ്റവുമെല്ലാം നടക്കുന്നതിന് പിന്നാലെ അന്ന രാത്രിയില്‍ തന്നെ വെടിക്കെട്ട് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍, സമാന സാഹചര്യം ഇന്നലെ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, പൂരപ്രേമികളെ കാത്തിരിപ്പിലേക്ക് തളളിവിട്ട് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. കൊവിഡ് പിടിയില്‍ നിന്നും മുക്തി നേടി ആഘോഷമാക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഇന്ന് പൂര നഗരിയില്‍ എത്തിയിരുന്നു. ഏറെ ആവേശത്തോടെ കാത്തിരുന്ന പൂരമായിരുന്നു ഇന്ന് ഓരോരുത്തരും കണ്ടത്.

prp

Leave a Reply

*