തോമസ്‌ ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന നല്‍കി എന്‍സിപി

കൊച്ചി: ഭൂ​​​മികൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടാണ് എന്‍സിപി     ഇപ്പോഴും ഉന്നയിക്കുന്നത്. മാത്രവുമല്ല, മു​​​ന്ന​​​ണി​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​താ​​​ണെ​​​ങ്കി​​​ല്‍ അ​​​നു​​​സ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നും എ​​​ന്നാ​​​ല്‍ കേന്ദ്രനേതൃത്വത്തോട് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍സിപി ആവശ്യമുന്നയിക്കുന്നുണ്ട്.

 

prp

Related posts

Leave a Reply

*