കൊച്ചി: ഭൂമികൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം […]

