സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; 50 ശതമാനം കാഴ്ചക്കാരെ വച്ച്‌ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍; തുറക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമെന്നും ചേംബര്‍

കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനം. 50 ശതമാനം കാഴ്ചക്കാരെ വച്ച്‌ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന വ്യക്തമാക്കി.

അന്യഭാഷ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തീയറ്ററുകള്‍ തുറക്കില്ല. വിനോദ നികുതി ഒഴിവാക്കണം, വൈദ്യുതി നിരക്കില്‍ ഇളവ് വേണം, പ്രദര്‍ശന സമയം മാറ്റണം എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാട് എടുക്കണമെന്നും സമഗ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ തീരുമാനമുണ്ടാകണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി തീരുമാനമെന്നാണ് തീയറ്ററുടമകളും മറ്റ് ചലച്ചിത്ര സംഘടനകളും തീരുമാനിച്ചത്.

prp

Leave a Reply

*