ബഡാഡാഗ്: ദേവാലയങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ഈ മരണ ദേവാലയത്തെ കുറിച്ചോ? പ്രവേശിച്ചാവല്‍ മരണം ഉറപ്പായും സംഭവിക്കുന്ന ഒരു ദേവാലയത്തെ കുറിച്ച് അധികം ആരും കേട്ടിരിക്കില്ല. ഹീരാപോളീസിലാണ് ആ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ മരണദേവാലയം പതിറ്റാണ്ടുകളായി മനുഷ്യനെ മാത്രമല്ല പക്ഷിമൃഗാദികളെക്കൂടിയാണ് ഭീതിയിലാഴ്ത്തുന്നത്. ബഡാഡാഗ് ഫോള്‍ട്ട് ലൈനിലെ ഈ ദേവാലയത്തിന്‍റെ പരിസരത്തെത്തുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ഉടന്‍ ചത്തുവീഴുമത്രെ. അധോലോകത്തിന്‍റെ ദൈവമായ ഹേഡ്സിന്‍റെ ശ്വാസമാണ് ജീവികളുടെ ജീവനെടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. […]
Tag: viral news
മുട്ടയ്ക്കുള്ളിലെ വിസ്മയം കണ്ട് ഞെട്ടി കര്‍ഷകന്‍
ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാ ലെ മുട്ട കര്‍ഷകനാണ് ഫാമില്‍ നിന്ന് അസാധാരണ വലിപ്പമുള്ള മുട്ട ലഭിച്ചത്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വരും വലിപ്പം. അത് പൊട്ടിച്ചപ്പോള്‍ അതിനകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്ബരപ്പിക്കുന്ന കണ്ടെത്തല്‍ ഫാം അധികൃതര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറല്‍ ആയി. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. എന്നാല്‍ അതിന്‍റെ മൂന്നിരട്ടി വരുന്നതാണ് ഫാമില്‍ നിന്ന് ലഭിച്ചത്. സ്റ്റോക്ക്മാന്‍ എന്ന ഫാം ഹൗസിന്‍റെ ഉടമസ്ഥന്‍ […]
‘ഞാന്‍ വീണ്ടും അമ്മയായി’; പുതിയ കുടുംബചിത്രം പുറത്തുവിട്ട് സണ്ണി ലിയോണ്‍
നിഷ വെബ്ബര്‍ എന്ന രണ്ടുവയസുകാരിയെ ദത്തെടുത്തു കൊണ്ടുള്ള സണ്ണി ലിയോണിന്‍റെ തിരുമാനം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ബോളിവുഡ് താരം സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷയെ ദത്തെടുത്ത്. കുഞ്ഞിനെ ദത്തെടുക്കാന്‍ ഇരുവരും കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചെത്തിയിരുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും താരങ്ങളും ആരാധകരും ആശംസകള്‍ കൊണ്ട് ഇരുവരേയും മൂടിയിരുന്നു. മകള്‍ എത്തിയതോടെ തങ്ങളുടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിനിടയില്‍ താന്‍ വീണ്ടും അമ്മയായ കാര്യം പങ്കുവെച്ചിരിക്കുകയാണ് […]
അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി- VIDEO
അന്‍റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി. ഈ മേഖലയില്‍ പഠനം നടത്തുന്ന യൂറോപ്യന്‍ ഗവേഷകരാണ് വംശനാശം നേരിടുന്നു എന്ന് കരുതപ്പെടുന്ന ആഡിലി പെന്‍ഗ്വിനുകളുടെ സംഘത്തെ കണ്ടെത്തിയത്. പെന്‍ഗ്വിന്‍ കൂട്ടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആകെ 7,51,527 ജോടി പെന്‍ഗ്വിനുകളെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു. മനുഷ്യരുടെ കടന്നുകയറ്റവും താരതമ്യേന വളരെക്കുറവായ ഒരു ദ്വീപിലാണ് ഈ പെന്‍ഗ്വിനുകളുടെ കോളനി സ്ഥിതി ചെയ്യുന്നത്. മുന്‍പ് പതിനഞ്ച് ലക്ഷത്തോളമുണ്ടായിരുന്നു ഈ പെന്‍ഗ്വിന്‍ വിഭാഗം കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വംശനാശ […]
അമ്മയുടെ മൃതദേഹം മകള്‍ ഒളിപ്പിച്ചത് 30 വര്‍ഷം
ഉക്രൈന്‍: 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. അയല്‍ വാസി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തെത്തിയത്. 77 വയസുള്ള മകളാണ് അപാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞിരുന്നത്. ഉക്രൈനിലെ മൈകൊലൈവിലാണ് സംഭവം. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നീല ഷൂസും പച്ച സോക്സും മൃതദേഹത്തെ ധരിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി പൂട്ടി ഇട്ടിരുന്ന മുറിയില്‍ പഴയ പത്ര പേപ്പറുകളും, ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൃതദേഹത്തിന്‍റെ നെറ്റിയില്‍ മതപരമായ അടയാളം ഉണ്ട്. 77കാരിയായ മകള്‍ മൃതദേഹത്തിനൊപ്പമാണ് […]
നിരന്തരം ശസ്ത്രക്രിയ നടത്തി ഡ്രാഗണായി മാറിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍റെ കഥ
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് […]
40 രൂപയ്ക്ക് നെയ്ച്ചോറും ചിക്കന്‍കറിയും, 5 രൂപയ്ക്ക് പലഹാരങ്ങള്‍; അതിശയമീ ഹോട്ടല്‍
മങ്കട: ദിനവും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആഹാരസാധങ്ങള്‍. ഈ സാഹചര്യത്തിലാണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടല്‍ ഹിറ്റായിരിക്കുന്നത്. പെരുന്തല്‍മണ്ണ റോഡില്‍ മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ‘നോണ്‍ സ്റ്റോപ്പ് ‘ ഹോട്ടലാണ് ചുരുങ്ങിയ കാലം കൊണ്ട് നാട്ടില്‍ ഹിറ്റായത്. ദേശീയപാത 213-ലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളില്‍നിന്നുള്ള അര്‍ഷദ്, സക്കീറലി, ഖാദറലി എന്നീ മൂവര്‍ സംഘത്തിന്‍റെ ചിന്തയില്‍നിന്ന് രൂപംകൊണ്ട ആശയമാണ് ഈ ന്യായവില ഹോട്ടല്‍. ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് അഞ്ചുരൂപ, 10 രൂപയ്ക്ക് ജ്യൂസ്, 60 […]
പൊരിവെയിലത്ത് പപ്പടം വിറ്റുനടന്ന്‍ ഹൃത്വിക് റോഷന്‍; അമ്പരന്ന്‍ അരാധകരും
പൊരിവെയിലത്ത് പപ്പടം വിറ്റു നടക്കുന്ന ആളെ ശ്രദ്ധിച്ചപ്പോഴാണ് ആള്‍ക്കാര്‍ക്ക് ആളെ പിടികിട്ടിയത്. സാക്ഷാല്‍ ഹൃത്വിക് റോഷന്‍. താരത്തെ കണ്ടതും ജനം അമ്പരന്നു. പൊരിവെയിലത്ത് ക്ഷീണിതനായി സൈക്കിളില്‍ റോഡില്‍ അലഞ്ഞു നടക്കുകയാണ് ബോളിവുഡിന്‍റെ പ്രിയതാരം. ജയ്പൂരിലെ തിരക്കുള്ള റോഡില്‍ വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഹൃത്വിക് സൈക്കിളില്‍ എത്തിയത്. ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹൃത്വിക്കിന്‍റെ കിടിലന്‍ മേക്ക് ഓവര്‍. ബിഹാറില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30 എന്ന സിനിമ പറയുന്നത്. താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായെത്തിയ […]
‘മൈ വണ്‍ ആന്‍റ് ഓണ്‍ലി’; അനുഷ്കയ്ക്ക് കോഹ്ലിയുടെ പ്രണയസമ്മാനം
സിനിമാ- കായികലോകത്തെ ആരാധകര്‍ ഉറ്റുനോക്കിയ പ്രണയമായിരുന്നു കോഹ്ലിയുടെയും അനുഷ്കയുടെയും. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷിച്ചതാണ്. വിവാഹത്തിനു ശേഷവും പാപ്പരാസികള്‍ ഇരുവരെയും വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ട് ഈ പ്രണയജോഡികളുടെ ചിത്രം വൈറാലായികൊണ്ടിരിക്കുകയാണ്. ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. My one and only! ♥️?♥️ A post shared by Virat Kohli (@virat.kohli) on Feb 20, 2018 at 12:14am PST പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന […]
ആരും കാണാതെ ഭക്ഷണം കഴിച്ചതിന് പേരക്കുട്ടിയെ മുത്തച്ഛന്‍ പട്ടിണിക്കിട്ടത് വര്‍ഷങ്ങളോളം
ഭക്ഷണം ഒരോ പ്രാവശ്യം കളയുമ്പോഴും ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കുറിച്ചും ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണമുണ്ടായിട്ടും കഴിക്കാന്‍ നല്‍കാതെ പേരക്കുട്ടിയെ പട്ടിണിക്കിട്ട ഒരു മുത്തച്ഛന്‍റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇത് വെറും കഥയല്ല, ജപ്പാനില്‍ നടന്ന ഒരു സംഭവമാണ്. സോഷ്യല്‍ മീഡിയ ഇന്നീ സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്ഷണം ആരും കാണാതെ കഴിച്ചതിന്‍റെ ശിക്ഷയായാണ് ഇത്തരത്തിലൊരു നടപടി മുത്തശ്ശന്‍ പേരക്കുട്ടിയോട് ചെയ്തത്. വെറും 16.8 കിലോ മാത്രമായിരുന്നു ആ സമയത്ത് അവളുടെ ഭാരം. സോംബി […]










