ലക്നൗ: പോലീസ് വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ചു. അപകടത്തില്‍ പരുക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു. അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.രാത്രി പട്രോളിങ്ങ് നടത്താന്‍ ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാതിരുന്നത്. ഇവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന […]
Tag: uthar pradesh
വലിപ്പക്കുറവ് കാരണം ഒരു രൂപ നാണയമെടുക്കുന്നില്ലെന്ന് പരാതി
റാംപൂര്‍:ഒരു രൂപ നാണയത്തിന്‍റെ വലിപ്പ കുറവില്‍ നിരാശരായി ഉത്തര്‍ പ്രദേശിലെ ഭിക്ഷാടകര്‍. നോട്ടു നിരോധനത്തിനു പിന്നാലെ നാണയങ്ങളുടെ വലിപ്പത്തിലും നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ അന്‍പതു പൈസയുടെ അത്ര വലിപ്പം മാത്രമുള്ള ഒരു രൂപ നാണയങ്ങള്‍ കടകളിലും ഓട്ടോറിക്ഷക്കാരുമൊന്നും സ്വീകരിക്കുന്നില്ലെന്നതാണ് രാമ്പൂരിലെ ഈ ഭിക്ഷാടകരുടെ പരാതി. പ്രധാന മന്ത്രി അഞ്ഞൂറും ആയിരവും നിരോധിച്ചപ്പോലെ തങ്ങള്‍ ഒരു രൂപ നാണയങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കുകയാണെന്ന് ഭിക്ഷാടകരിലൊരാളായ ശുക്ര മണി പറഞ്ഞു.
വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന്‍ കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്; ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആറ് കുട്ടികളുടെ അമ്മയായ മീന ദേവി (45) ആണ് ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ ദഹര്വ ഗ്രാമത്തിലാണ് ആണ് സംഭവം. ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പപ്പു മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‍ നടന്ന ചോദ്യം ചെയ്യലില്‍ . ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് ഭാര്യ പോലീസിനോട് സമ്മതിച്ചു. സംഭവ ശേഷം ഒളിവില്‍ പോയ കാമുകനെ […]
കടം തീര്‍ക്കാന്‍ പിതാവ് 15 ദിവസം പ്രായമുള്ള മകനെ വിറ്റു
ബറേലി: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പിതാവ് കടം തീര്‍ക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ വിറ്റു. ഇരുപത്തിയഞ്ചുകാരനായ ഹര്‍സ്വാറോപ് മൗര്യ എന്നയാളാണ് കടം തീര്‍ക്കുന്നതിന് സ്വന്തം കുഞ്ഞിനെ വിറ്റത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലക്നൗവിലോ,ഡല്‍ഹിയിലോ ഹര്‍സ്വാറോപ് മൗര്യയെ ചികില്‍സിക്കുന്നതിനായി പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇയാളുടെ ബന്ധുക്കള്‍. കടം വിട്ടുന്നതിനായി സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നതിന് മൗര്യയുടെ 24 കാരിയായ ഭാര്യ സഞ്ജു സമ്മതിക്കുകയായിരുന്നു. 42,000 രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. കഴിഞ്ഞ അഞ്ചു മാസമായി ഞങ്ങളുടെ കൈയില്‍ […]
പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേര്‍ പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ പോലീസ് പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്നൗവില്‍ നിന്നുള്ളവരാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.
പുരാണ സീരിയല്‍ അനുകരിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു
ലക്നൗ: സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച് കളിക്കുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ചിത്തരഞ്ജന്‍ അലിയാസ് രാജന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാകാളി സീരിയയിലെ ദേവിയെ അനുകരിച്ച് കഴുത്തില്‍ ഷാള്‍ കുടുക്കിയപ്പോള്‍ മുറുകി അപകടമുണ്ടാവുകയായിരുന്നു. ഒമ്പത് വയസുകാരിയായ സഹോദരിയും കളിക്കാനായി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ മറ്റു കുട്ടികളുടെ ആവശ്യപ്രകാരം മഹാകാളിയെ അനുകരിച്ചത് അപകടത്തിനിടയാക്കിയെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ സീരിയലുകള്‍ അനുകരിച്ച് […]
പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12കാരിയും സുഹൃത്തും ചേര്‍ന്ന്‍ കൊലപ്പെടുത്തി
ഫത്തേപ്പുര്‍: 45 കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും സുഹൃത്തായ 15കാരനും അറസ്റ്റില്‍. സ്കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം […]
ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താല്‍ അനുഭവിക്കേണ്ടിവരും: സംഘപരിവാര്‍
ഉത്തര്‍പ്രദേശ്: രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും രംഗത്ത്. ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിലക്കുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഇവരില്‍ നിന്ന് പണം പിരിക്കരുതെന്നും ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ഭീഷണിക്കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്ക്കൂളുകളുടെ […]
സെല്‍ഫി എടുക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണ് 2 യുവാക്കള്‍ മരിച്ചു
അലഹബാദ്: ഉത്തര്‍പ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാക്കള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു. ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നി യുവാക്കളാണ് മരിച്ചത്. സൈനിക് വിഹാര്‍ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുവര്‍ക്കും ഏകദേശം 20 വയസിനോടടുത്ത് പ്രായമുണ്ടെന്നും, യുവാക്കളെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടുവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പങ്കജ് കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഒഡീഷയില്‍ ഒരു പെണ്‍കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ സ്റ്റീല്‍ പ്ലാന്‍റില്‍ വീണ് മരിച്ചിരുന്നു.
ചോദ്യപ്പേപ്പര്‍ ഇനി മൊബൈലില്‍; പുതിയ ആപ്പ് വികസിപ്പിക്കാനൊരുങ്ങി എംജിഎം കോളേജ്
‘മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മേശപ്പുറത്ത് വയ്ക്കുക’. പരീക്ഷക്കു മുമ്പുള്ള ഇത്തരം നിര്‍ദേശങ്ങള്‍ക്കു മാറ്റം വരാന്‍ പോകുന്നു. ഇനി മുതല്‍ പരീക്ഷാ സമയത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ പരീക്ഷ എഴുതണ്ട എന്നാണ് പുതിയ നിര്‍ദേശം. നോയിഡയിലെ എംജിഎം കോളജ് വികസിപ്പിച്ച പുതിയ ആപ്പിന് അംഗീകാരം ലഭിച്ചാല്‍ എല്ലാവരും പരീക്ഷയ്ക്കു നിര്‍ബന്ധമായും മൊബൈല്‍ ഫോണുകള്‍ കൊണ്ടു വരേണ്ടി വരും. പരീക്ഷയ്ക്കു മൊബൈലിലൂടെ ലഭിക്കുന്ന തരത്തിലുള്ള കോളേജ് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവു […]










