യൂബര്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു: പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍

കൊച്ചി: അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുന്നു എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി യൂബര്‍ തൊഴിലാളികള്‍ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധവുമായി തൊഴിലാളികള്‍ ഓഫീസിനു മുന്നില്‍ എത്തിയതോടെ അധികൃതര്‍ സ്ഥാപനം അകത്തു നിന്നും പൂട്ടി. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തി. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപ്പെട്ട് തൊഴിലാളികളും യുബര്‍ അധികാരികളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. ഇതോടെ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.

ഊബര്‍ ഈറ്റ്‌സിലും ഊബറിലും ഗിഫ്റ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ച്‌ കമ്പനി

ഇന്ത്യയില്‍ 2014 മുതലാണ് ഊബര്‍ ഈറ്റ്‌സ് സൗകര്യം അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനി തങ്ങളുടെ ആപ്പിലും ഊബര്‍ ഈറ്റ്‌സിലും ഗിഫ്റ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ പേറ്റിഎം, സ്‌നാപ്ഡീല്‍ എന്നിവയിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കുക. 36 മാസമാണ് കാര്‍ഡിന്‍റെ വാലിഡിറ്റി. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്‌ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഊബറും ഊബര്‍ ഈറ്റ്‌സും ലഭ്യമാകുന്ന ഇന്ത്യന്‍ സിറ്റികളില്‍ മാത്രമാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കുക. പുതിയ ഊബര്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നവര്‍ക്കും ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കും. ഊബര്‍ ആപ്പില്‍ ‘ആഡ് […]

ഊബറിനെ ഗൂഗിള്‍ മാപ്പില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ഊബര്‍ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനില്‍ നിന്നും ഒഴിവാക്കിയെന്നും ഗൂഗിള്‍ മാപ്പിന്‍റെ ഐഒഎസ് പതിപ്പില്‍ നിന്നും കഴിഞ്ഞ നവംബറില്‍ ഉബര്‍ ബുക്കിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 2017 ജനുവരിയിലാണ് ഉബറിന് മാത്രമായി ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനുള്ളില്‍ നിന്നു തന്നെ യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. ഉബര്‍ ബുക്കിങ് സൗകര്യം ഗൂഗിള്‍ മാപ്പിന്‍റെ എല്ലാ പതിപ്പുകളില്‍ നിന്നും പൂര്‍ണമായും നീക്കംചെയ്യപ്പെട്ടു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ […]

വരുന്നു യൂബറിന്‍റെ പറക്കും ടാക്സി

ലോസ് ആഞ്ജിലിസ് : അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി രംഗത്തെ പ്രമുഖരായ  യൂബര്‍, പറക്കും ടാക്സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച്‌  ബുധനാഴ്ച ലോസ് ആഞ്ജിലിസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം പദ്ധതിയുടെ സഹായത്തോടെയാണ്  യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്സികളായി ഇറക്കുന്നത്. 2020 ഓടെ അമേരിക്കന്‍ നഗരങ്ങളില്‍ ടാക്സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് 2023-ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും. വായു […]

ലണ്ടനില്‍ യൂബര്‍ ടാക്സികള്‍ക്ക് വിലക്ക്

ലണ്ടന്‍: യൂബര്‍ ടാക്സി സര്‍വീസ് ഉപേക്ഷിക്കാനൊരുങ്ങി ലണ്ടന്‍. സെപ്റ്റംബര്‍ 30 വരെ മാത്രമേ ഇനി യൂബര്‍ ടാക്സികള്‍ ഓടിക്കുവാനോ ഉപയോഗിക്കുവാനോ സാധിക്കൂ. നിരവധി പ്രശ്നങ്ങള്‍ ഊബറുമായി ബന്ധപ്പട്ട് ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിക്ക് ലണ്ടന്‍ നഗര അധികൃതര്‍ നിര്‍ബന്ധിതരായത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളാണ് യൂബറിലെ സുരക്ഷയേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്  നിരവധി സ്ഥലങ്ങളില്‍ യൂബറിന്‍റെ  ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.