യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടി

ദുബൈ: യുഎഇയില്‍ പൊതുമാപ്പ് നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്‍റെ തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം […]

യുഎഇയില്‍ പുതിയ വിസാ നിയമം നിലവില്‍ വന്നു

അബുദാബി: യുഎഇയിലെ പരിഷ്കരിച്ച വിസാ നിയമം നിലവില്‍ വന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വിസാ മാറാമെന്നതാണ് പുതിയ നിയമത്തിന്‍റെ പ്രത്യേകത.  വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെതന്നെ പുതിയ വീസ എടുക്കാനോ പുതുക്കാനോ ഇനിമുതല്‍ സാധിക്കും. യുഎഇ സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം. മുന്‍പ് നിലനിന്നിരുന്ന നിയമ അനുസരിച്ച് യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ വിസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടുപോകണമായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നതനുസരിച്ച്‌ […]

യുഎഇയില്‍ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

യുഎഇ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. 30കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് വിവരം. അല്‍ എയിന്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. രാത്രിയില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ യുവതിയെ കാറിലേക്ക് പിടിച്ചുകയറ്റി മരഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ കാറില്‍ […]

പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പിതാവിന് യു.എ.ഇ ശിക്ഷ വിധിച്ചു

പത്ത് പെണ്മക്കളില്‍ രണ്ടുപേരെ നിര്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ അറബ് സ്വദേശിയെ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. നാണംകെട്ട കുറ്റകൃത്യം നടന്ന വീട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി, ഇത് സംബന്ധിച്ച സിവില്‍ കേസ്‌ ബന്ധപ്പെട്ട കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ആദ്യത്തെ ഇരയെ (20 വയസുള്ള മകള്‍) കുറ്റകൃത്യം നടന്ന 18 വയസ് മുതല്‍ വാണിഭത്തിന് ഉപയോഗിച്ചതടക്കം ഏഴോളം കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ റാസ് അല്‍ ഖൈമ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ […]

സിമന്‍റ് മിക്സറില്‍ 22 മനുഷ്യരെ ഒളിപ്പിച്ച നിലയില്‍

ഷാര്‍ജ: യുഎഇ യില്‍ 22 മനുഷ്യരെ സിമന്‍റ് മിക്സറില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെ കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നു സ്ഥലത്തു പരിശോധന നടത്തിയത്. സിമന്‍റ്  മിക്സറില്‍ എന്താണ് എന്നു കണ്ടെത്താന്‍ എക്സറേ പരിശോധന നടത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മിക്സറിനുള്ളില്‍ കണ്ട 22 പേരില്‍ ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് […]

തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലെ യുഎഇ എംബസി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തേ യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും പുതിയ ആപ്പിലൂടെ ഇവിടെ വച്ച്‌ തന്നെ പൂര്‍ത്തീകരിക്കാനാവുമെന്ന് യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് […]

  യുഎഇയില്‍ സ്കൈപ്പിന് വിലക്ക്

യുഎഇയില്‍ ഇനി മുതല്‍ സ്കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃതമല്ലാത്ത വോയ്പ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്കൈപ്പ് യുഎഇയില്‍ നിയമവിരുദ്ധമാക്കുന്നത്. സ്കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്. അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് രാജ്യത്ത് അനുവദനീയമല്ലെന്നും നിയമപരമായി ശിക്ഷാര്‍ഹമാണെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു. ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന […]