കണ്ണൂര്‍: റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച ഏറനാട് എക്സ്പ്രസ്, എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30ന് എറണാകുളത്തുനിന്ന് നാഗര്‍കോവിലിലേക്ക് മടങ്ങും. രാവിലെ 7.20ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും. എറണാകുളത്തുനിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് […]
Tag: train service
അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി. പാലക്കാട്-തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791), മാംഗലൂര് ജംഗ്ഷന് – യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576), കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂര്‍ – എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. തിരുവന്തപുരം -ഗുരുവായൂര്‍ എക്സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളില്‍ മേല്‍പ്പാലങ്ങള്‍ അപകടാവസ്ഥയിലാകുകയും പാളത്തില്‍ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.
കനത്ത മഴ; കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. കോട്ടയം ജില്ലയിലുടെ ഒഴുകുന്ന മീനച്ചിലാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കേരള ലക്ഷദ്വീപ് […]
അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വൈകിയോടും
കാസര്‍കോട്: റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണിയുടെ സമയം മാറിയതു കാരണം രാവിലെയുള്ള മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654) കോഴിക്കോട് വരെ പോകും. നിലവില്‍ കണ്ണൂര്‍വരെ മാത്രമേ ഓടിയിരുന്നുള്ളു. തിരിച്ചിങ്ങോട്ടും പഴയപോലെ ഈ വണ്ടി സര്‍വീസ് നടത്തും. ജനുവരി ഒന്നുമുതല്‍ 10വരെ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) അല്‍പം മുമ്പ് കോയമ്പത്തൂരേക്ക് പുറപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ 5.40-നു പുറപ്പെടുന്ന വണ്ടിയാണിത്. ഈ വണ്ടി ഷൊര്‍ണൂരിനും കോയമ്ബത്തൂരിനും ഇടയില്‍ റദ്ദ് ചെയ്തിരുന്നു. തിരിച്ചു വൈകുന്നേരം 4.10-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട വണ്ടി […]
പുകമഞ്ഞ്; ഡല്‍ഹിയില്‍ ഇന്നും 19 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 19 ട്രെയിനുകളാണ് റദ്ദാക്കിയത്. 26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിമൂന്നും.
തിരുവനന്തപുരം കണ്ണൂര്‍ പാതയില്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വരുന്നു. ഏഴ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം എന്നതാണ് ഇതിന്‍റെ പ്രത്യേകത. പുതിയ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്നും രാവിലെ ആറു മണിക്ക് പുറപ്പെട്ടാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരില്‍ എത്തും. തിരികെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഇത് 10 മണിയോടെ തിരുവനന്തപുരത്തേക്കും എത്തും. 2018 ജനുവരിയോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. എല്ലാ കോച്ചുകളും ഏസി ചെയറുകളായാണ് […]
റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍; ചരിത്ര വിസ്മയമായി ചൈന
ബീജിംഗ്: റോഡിലൂടെ പലതരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിനെ സങ്കല്‍പിക്കാന്‍ സാധിക്കുമോ? എങ്കിലിതാ പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്. ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (ART) എന്നാണ് ചൈനീസ് സ്മാര്‍ട്ട് ട്രെയിനിന്‍റെ ഔദ്യോഗിക നാമം. നഗരങ്ങളിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള […]
ട്രെയിന്‍ സര്‍വീസിനു വീണ്ടും നിയന്ത്രണം
കണ്ണൂര്‍: റെയില്‍വേ ട്രാക്കിന്‍റെ നവീകരണത്തെത്തുടര്‍ന്ന് കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിന്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ല. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ സര്‍വിസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വിസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരു കോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും. മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വിസ് അവസാനിപ്പിക്കും. നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് […]