തൊടുപുഴ കൂട്ടക്കൊല; ദുരൂഹത നീക്കാന്‍ ‘സ്പെക്‌ട്ര’ വരുന്നു

തൊടുപുഴ : വണ്ണപ്പുറത്ത് ​ഗൃഹനാഥനേയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി കുഴിട്ടുമൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇവരെ ആക്രമിക്കുന്നതിനിടെ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ഒടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ കരുതുന്ന കത്തി ചോരപുരണ്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ കൃഷ്ണന്‍റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച്‌ പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്‍റെ വീട്ടില്‍നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. വീടും പരിസരവും […]

തൊടുപുഴയിലെ കൂട്ടക്കൊല: അന്വേഷണം അടുത്ത ബന്ധുവിലേക്കും

തൊടുപുഴ: വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി നിര്‍ണായകമാകും. അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം […]

തൊടുപുഴ കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം?

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയം. വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല(50) മക്കളായ ആര്‍ഷ(21), അര്‍ജുന്‍ (18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിനാണ് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് വീട്ടില്‍ മന്ത്രവാദ പരിപാടികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒറ്റപ്പെട്ട ഈ വീട്ടിലേക്കു മെയിന്‍ റോഡില്‍നിന്നു നടന്നുപോകാനുള്ള […]

തൊടുപുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ കാണാതായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പുറകില്‍ കണ്ട കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇടുക്കി വണ്ണപ്പുറമുണ്ടന്‍ മുടിക്ക് സമീപം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പിന്നില്‍ വലിയ കുഴി മൂടിയ […]

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നു കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പിന്നീല്‍ വലിയ കുഴികള്‍ മുടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പരിശോധനകള്‍ നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.  

തൊമ്മന്‍കുത്ത് പുഴ കരകവിഞ്ഞൊഴുകി; നൊമ്പരക്കാഴ്ചയായി ഒരു നായ

തൊടുപുഴ: തൊടുപുഴയിലെ തൊമ്മന്‍കുത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് കാണാനെത്തിയവരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞത് ഒരു നായയിലായിരുന്നു. വെള്ളം പൊങ്ങിയതോടെ അക്കരെയുള്ള തന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിക്കുന്ന നായ ആളുകള്‍ക്ക് ഒരു നൊമ്പരക്കാഴ്ചയായി. രാത്രിയോടെയാണ് നായ തൊമ്മന്‍കുത്ത് പാലം കടന്ന് പുഴയ്ക്ക് ഇക്കരെയെത്തിയത്. എന്നാല്‍ പുലര്‍ച്ചയോടെ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. അതോടെ നായയ്ക്ക് അക്കരയ്ക്ക് കടക്കാന്‍ സാധിക്കാതെ വന്നു. ഉച്ചയ്ക്ക് വെള്ളം അല്പം കുറഞ്ഞതോടെ നായ പാലത്തിലൂടെ മറുകരയ്ക്ക് പോകാന്‍ ശ്രമിച്ചു. പക്ഷേ പകുതി വരെ മാത്രമേ പോകാന്‍ […]

ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ദമ്പതികള്‍

തൊടുപുഴ: ജീവിതത്തിലും മരണത്തിലും കൈകോര്‍ത്ത് ദമ്പതികള്‍. ഭര്‍ത്താവിന്‍റെ ചിതയില്‍ എരിഞ്ഞടുമ്പോള്‍ ഭാര്യയുടെ ജീവനും നിലച്ചു.തേനി കൊരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ചൊവ്വാഴ്ച 11-ന് മധുര രാജാജി ഗവ. ആശുപത്രിയിലാണു മരിച്ചത്. ഈസമയം, ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്‍റെ ശവസംസ്‌കാരം നടക്കുകയായിരുന്നു. ഒരുമിച്ച് പഠിച്ചു വളര്‍ന്നവര്‍, ആദ്യം നല്ല സുഹൃത്തുക്കളായി. പിന്നീട് അവര്‍ പ്രണയത്തിലായി. ആദ്യം വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. ഇതൊന്നും അവരെ തളര്‍ത്തിയില്ല. പഠിച്ച് […]

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച്‌ പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡ്വ. ശ്രീജേഷ് മണ്ഡപം എന്ന പേരിലാണ് ഇയാള്‍ പ്രൊഫൈല്‍ രൂപവത്കരിച്ചത്. ഡിസംബര്‍ 18-ന് കേസെടുത്തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കാണിച്ച്‌ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു.  മുഖ്യമന്ത്രിക്കും […]

മനുഷ്യത്വമില്ലാതെ യാത്രക്കാര്‍; ബസില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയില്‍ ബസില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഡോക്ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം സംഭവിച്ചത് . അക്ഷയ കേന്ദ്രത്തില്‍ പോയി തിരുച്ചുവരവെ ബസില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാാഗത്തെ വാതിലിന്‍ സമീപം ആയിരുന്നു […]