തിരുവനന്തപുരം: സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്‍റ് ക്ലയന്‍റ് മള്‍ട്ടി പ്ലാറ്റ്ഫോമിലെ തകരാറാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം. പരീക്ഷകള്‍ കഴിഞ്ഞ് പുതിയ പ്രവേശേനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. പുതുതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്. കഴിഞ്ഞ മാസം 24 […]
Tag: thiruvananthapuram
റേഷന്‍ കാര്‍ഡ് ഉടമകളായി ഗൃഹനാഥന്‍മാര്‍ തുടരുന്നു; സമഗ്രമായ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളില്‍ ഇപ്പോഴും കുടുംബനാഥകള്‍ക്കു പകരം കുടുംബനാഥന്മാര്‍ തന്നെ ഉടമസ്ഥ സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്ന ശേഷവും സംസ്ഥാനത്ത് ആയിരക്കണക്കിനു റേഷന്‍ കാര്‍ഡുകളുടെ ഉടമകളായി പുരുഷന്മാര്‍ തുടരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. പ്രായപൂര്‍ത്തിയായ വനിതാ അംഗങ്ങളില്ലാത്ത വീടുകളില്‍ പുരുഷന്മാര്‍ കാര്‍ഡ് ഉടമകളാകുന്നതു സ്വാഭാവികമാണെങ്കിലും അതല്ലാത്ത കേസുകളിലും ഇങ്ങനെ തുടരുന്നുണ്ടെന്നാണു വകുപ്പിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച മന്ത്രി പി.തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഭക്ഷ്യഭദ്രതാ നിയമത്തിലെ […]
കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കും. 1565 കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരാണ് ജോലി നഷ്ടമാകുമെന്ന ഭീഷണി നേരിടുന്നത്. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷമുള്ളതിനാല്‍ ബസോടിച്ചു നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇക്കാര്യം രേഖാമൂലം എംപാനല്‍ ഡ്രൈവര്‍മാര്‍ കോര്‍പ്പറേഷനെ അറിയിച്ചു. അവധിക്കു […]
വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വട്ടപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ സ്വദേശിനി സുശീല (62) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് […]
കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. ‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ […]
ഇന്നത്തെ സ്വര്‍ണവില
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച് 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2980 രൂപയിലെത്തി. ഇന്നലെ പവന് 23680 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.
ഇന്ന് കൊടും ചൂട്; താപനില നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇന്നും നാല് ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ആണ് ഇന്നു താപനില നാലു ഡിഗ്രി വരെ ഉയരാൻ സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ […]
ചൂടിന് ശമനമില്ല; സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുറയാത്തതിനാല്‍ സൂര്യതാപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്. മാര്‍ച്ച് […]
തെരഞ്ഞെടുപ്പിന് പൊതു അവധി; പോരിന് 243 സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്. നാലാംതീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. […]
എം.കെ രാഘവന്‍റെ വാദങ്ങളെ പൊളിച്ചടുക്കി ഷമ്മി തിലകന്‍
തിരുവനന്തപുരം: ടി.വി 9 സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം തന്‍റെതല്ലെന്നും ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നും അവകാശപ്പെടുന്ന എം.കെ രാഘവനെ പൊളിച്ചടുക്കി നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഷമ്മി തിലകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഷമ്മി തിലകന്‍റെ വാക്കുകള്‍: അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994 ലും, 2018 ലും സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഷിസാര്‍, ജിജോ, രാജീവ് […]










