തിരുവനന്തപുരം: സിനിമ ടിക്കറ്റിന് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതി കുറയ്ക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ നികുതി അടക്കമുളള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പ്രളയ സെസ് ഏപ്രില്‍ ഒന്നിന് നടപ്പാക്കില്ല. പകരം പ്രളയ സെസ് പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ സംസ്ഥാനത്ത് നടപ്പാക്കുകയുളളൂ. ഇതോടെ, പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ […]
Tag: tax
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി; ഭവന വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും
മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് കാബിലബറേറ്റഡ് ടൈറ്റനിങ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് […]
കെട്ടിടങ്ങളുടെ ആഡംബര നികുതി കൂട്ടി
തിരുവനന്തപുരം: താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി. 3000-5000 ചതുരശ്ര അടി 4000 രൂപ, 5000-7500 ചതുരശ്ര അടി 6000 രൂപ, 7500-10000 ചതുരശ്ര അടി 8000 രൂപ എന്നിങ്ങനെയാണ് നികുതി പരിഷ്കരിച്ചത്. 10000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം. കോമ്പൌണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയര്‍ത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റു വരുമാനമുള്ളവര്‍ ഇനിമേല്‍ ഒരു ശതമാനം നികുതി മാത്രം നല്കിയാല് മതിയാകും. 20 […]
സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഇനി നികുതി നല്‍കണം!
വാട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍,ട്വിറ്റര്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട ഭരണകൂടം. വരുമാനമുണ്ടാക്കുന്നതിനും ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനുമാണ് ഭരണകൂടത്തിന്റെ ഈ നടപടി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് നികുതി ബില്‍ അനുസരിച്ച് ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരും. ഗോസിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഉഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസേവെനി സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സോഷ്യല്‍ […]
കേരളത്തില്‍ നികുതി അടക്കില്ല; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വീണ്ടും അമല പോള്‍
കൊച്ചി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. ഒരുകോടി രൂപ വിലവരുന്ന ആഡംബര കാറിന്‍റെ രജിസ്ട്രേഷന്‍ സംബന്ധിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിന് പന്നാലെയാണ് നടിയുടെ പ്രതികരണം. അഭിനയത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍, അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. […]
കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍
കൊച്ചി: നികുതി വെട്ടിച്ചതിന് പിന്നാലെ ബെന്‍സ് കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം ഫഹദ് രേഖാമൂലം അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും എന്‍ഒസി കിട്ടിയാല്‍ ഉടന്‍ രജിസ്ട്രേഷന്‍ മാറുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസിനുള്ള മറുപടിയായി ഫഹദ് അറിയിച്ചത്. ഫഹദിന്‍റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാറിന് 14 ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയ സംഭവം […]