‘നവോത്ഥാന നമ്പര്‍ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍ അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?: ശ്രീയ രമേശ്

തിരുവനന്തപുരം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. സംഭവത്തെ കുറിച്ച്‌ സമൂഹത്തില്‍ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ടാണോ പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ പതിമൂന്നുകാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന […]