തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസില്‍ സോളാര്‍ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടിസി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു […]
Tag: Solar case
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും അറസ്‌റ്റ് ഉടന്‍
തിരുവനന്തപുരം: ഔദ്യോഗിക വസതികളില്‍ വച്ച് പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിത എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക മൊഴി സരിത ആവര്‍ത്തിച്ചാല്‍ കേസ് കടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇനി മാറ്റിപ്പറയുന്നത് സരിതയ്ക്കും ദുഷ്‌കരമാണ്. 2012ലെ […]
സോളാര്‍ കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി
കൊച്ചി : സോളാര്‍ പീഡനക്കേസ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റി. സോളാര്‍ കേസ് പ്രതി സരിത.എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാല്‍ എം.പിയ്ക്കും എതിരെ എടുത്ത കേസാണ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും ഔദ്യോഗിക വസതികളില്‍ വച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സരിതയുടെ പുതിയ പരാതി. എന്നാല്‍, ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.
സരിത എസ്.നായര്‍ നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുന്‍ ഡിജിപി […]
സരിത എസ് നായര്‍ എവിടെ…?
തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായിരുന്ന സരിത എസ് നായര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പൊലീസ്. ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ സരിത കോടതിയില്‍ ഹാജരാകാതെ വന്നതോടെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷിച്ച വലിയതുറ പൊലീസാണ് സരിതയെ കാണാനില്ലെന്ന റിപ്പോര്‍ട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം […]
കേസില്‍ ഗണേഷ്‌കുമാറിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മൊഴി
സോളാര്‍ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ഗണേഷ് കുമാര്‍ കത്തില്‍ മൂന്ന് പേജ് കൂട്ടിച്ചേര്‍ത്തു.21 പേജുള്ള കത്ത് ഗണേഷ് 24 പേജുള്ള കത്താക്കി മാറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് തീര്‍ത്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; സോളാറില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്
കൊച്ചി: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് നീക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ […]
സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി
കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]
സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് […]
സരിതയെ ആരും പീഡിപ്പിച്ചിട്ടില്ല? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍
കൊച്ചി:സോളാര്‍ കേസിലെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് അവരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഗണേശിന്‍റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു










