പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണതകള്‍ വര്‍ധിക്കുന്നു; ജീവനൊടുക്കിയവരില്‍ കൂടുതലും മലയാളികള്‍

ഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ  പ്രവണതകള്‍  വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 51 പേരാണ് എന്നാല്‍ വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസികള്‍ 26ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തെരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് […]

ഷാര്‍ജയില്‍ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു

ദുബായ്: ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. ഇത് ഷാര്‍ജയിലെ പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍, വില്ലകള്‍, യു. എ. ഇ സ്വദേശികളല്ലാത്ത മറ്റുള്ളവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഈ […]

സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍- video

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തുന്നു . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്‍റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

ഷാര്‍ജയില്‍ വലിയപെരുന്നാള്‍ പ്രമാണിച്ച്‌ മാളുകളില്‍ 80 ശതമാനം ഡിസ്‌കൗണ്ട്

ഷാര്‍ജ:ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ടിന്‍റെ രണ്ടാമത് എഡിഷനുമായി ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഞായറാഴ്ച മുതല്‍ എമിറേറ്റ്‌സിലെ എല്ലാ മാളുകളിലും 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആഗസ്റ്റ് 19 മുതല്‍ 21 വരെയാണ് ഡിസ്‌കൗണ്ട്. ചില റീട്ടെയില്‍ സ്റ്റോറുകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ട്‌സ് ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍, വിദേശ യാത്രകള്‍, സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇക്കണോമിക് […]

സിമന്‍റ് മിക്സറില്‍ 22 മനുഷ്യരെ ഒളിപ്പിച്ച നിലയില്‍

ഷാര്‍ജ: യുഎഇ യില്‍ 22 മനുഷ്യരെ സിമന്‍റ് മിക്സറില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെ കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നു സ്ഥലത്തു പരിശോധന നടത്തിയത്. സിമന്‍റ്  മിക്സറില്‍ എന്താണ് എന്നു കണ്ടെത്താന്‍ എക്സറേ പരിശോധന നടത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മിക്സറിനുള്ളില്‍ കണ്ട 22 പേരില്‍ ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് […]