പ്രതികൂല കാലാവസ്ഥ; ഇന്ത്യയില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 70,000 പേരാണ് പ്രതികൂല കാലാവസ്ഥയ്ക്ക് ഇരകളായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് മ്യാന്മറിലാണ്. ഇന്ത്യയ്ക്ക് പട്ടികയില്‍ രണ്ടാം സ്ഥാനമാണുള്ളത്. 2017ല്‍ മാത്രം ഇന്ത്യയില്‍ 2,736 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ചുഴലിക്കാറ്റിലുമാണ് മരണങ്ങള്‍ സംഭവിച്ചത്. 2017ല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ […]

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ പറ്റിയ സംസ്ഥാനം കേരളമെന്ന് പഠനം

ബംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് മിസോറമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും 600 ജില്ലകളിലായി 74,000 കൗമാരക്കാരികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ആയിരത്തോളംപേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവുമാണ്. 81 […]

സ്ത്രീകള്‍ ഭര്‍ത്താവിനേക്കാള്‍ അധികം സ്‌നേഹിക്കുന്നത് ഉറ്റസുഹൃത്തുക്കളെയെന്ന്‍ പഠനം

ന്യൂഡല്‍ഹി: അമ്പത് ശതമാനത്തിലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്നേഹിക്കുന്നവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നതെന്നും ഹെല്‍ത്ത്-ബ്യൂട്ടി കമ്പനിയായ ഷഹനാസ് നടത്തിയ പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടാണോ, മക്കളോടാണോ അടുപ്പം കൂടുതല്‍ എന്നതായിരുന്നു കുറച്ചു കാലം മുന്‍പു വരെയുണ്ടായിരുന്ന സംശയം. പിന്നീട് സോഷ്യല്‍ മീഡിയയുടെ വരവോടെ അതങ്ങ് മാറി. വീട്ടിലും ഓഫീസിലും മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീകളുടെ ലോകം വളര്‍ന്നു. പഴയ സുഹൃത്തുക്കളെയുള്‍പ്പെടെ തേടി പിടിച്ച്‌ ഒരേ മനോഭാവമുള്ളവര്‍ ചേര്‍ന്ന് യാത്രകളും, ബിസ്സിനസ്സുകളും, ഒത്തുകൂടലുമൊക്കെയായി തങ്ങളുടെ […]