വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച കേസ്; രഹന ഫാത്തിമയ്ക്ക് ഒരു ദിവസത്തെ കോടതി തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമ പിഴയടയ്ക്കുകയും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കുകയും ചെയ്തു. ആലപ്പുഴ സിജെഎം കോടതിയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. ആലപ്പുഴയിലെ ആദിത്യ ഫിനാന്‍സ് ഉടമ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ രഹന ഫാത്തിമയ്ക്ക് കോടതി പിഴ വിധിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു അനില്‍കുമാര്‍ നല്‍കിയ പരാതി. വിധി ചോദ്യം ചെയ്ത് രഹന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു.എന്നാല്‍ പിഴയടക്കം രണ്ടു […]

രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്

കൊച്ചി: നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി, മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം […]

രഹന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇനി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണയില്‍ […]

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 27 ന്, പത്തനംതിട്ട […]

മതവികാരം വ്രണപ്പെടുത്തല്‍; രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തുവെന്ന ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. അതേസമയം, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും കോടതി തള്ളി. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന ബി.ജെ.പി […]

രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ബിജെപി നല്‍കിയ പരാതിയിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്‍തത്. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജയിലില്‍ എത്തി രഹ്നയെ ചോദ്യം ചെയ്യാന്‍ കോടതി […]

രഹ്ന ഫാത്തിമയെ കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹ്നയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. രഹ്നയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. […]

രഹ്ന ഫാത്തിമക്കെതിരായ കേസില്‍ നാളെ വിധി പറയും

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന കേസില്‍ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് സുപ്രീം കോടതി […]

രഹ്ന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: അറസ്റ്റിലായ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ പത്തനംതിട്ട സി.ജെ.എം കോടതിയിലാണ് ഹാജരാക്കുന്നത്. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ കോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്. തൃക്കൊടിത്താനം സ്വദേശി […]

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍; രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വ്വം രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു രഹ്നയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പായതിനാൽ മുൻ‌കൂർ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മാത്രമല്ല നിയമ നടപടികളുമായി […]