റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍?

ദില്ലി: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു 11ാം ക്ലാസുകാരന്‍   ഈ കുറ്റകൃത്യം ചെയ്തത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി അപ്പോള്‍ത്തന്നെ  ടോയ്ലറ്റിലൂടെ ഒഴുക്കിവിട്ടതായും പറയുന്നു. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയെ  ഇന്ന് രണ്ടു മണിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് […]

റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: ഹരിയാനയിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍. സിബിഐയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്  കുട്ടിയുടെ അച്ഛന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.