റേഷന്‍ വാങ്ങാത്തവരുടെ എണ്ണം കൂടുന്നു: കാരണം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: നിരന്തരം റേഷന്‍ വാങ്ങാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാരണം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഭക്ഷ്യ ഭദ്രതാ നിയമത്തിന്‍റെ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകളില്‍ 1,04,810 പേരാണ് ഈ മാസങ്ങളില്‍ സബ്സിഡി അരിയും ഗോതമ്പും അടക്കം വാങ്ങാതിരുന്നത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് സംസ്ഥാനത്ത് എട്ടുലക്ഷത്തില്‍ അധികം കാര്‍ഡ് ഉടമകളാണ് റേഷന്‍ വാങ്ങാതിരുന്നത്. അന്ത്യോദയ വിഭാഗത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസികളാണ് റേഷന്‍ വാങ്ങാത്തവരില്‍ കൂടുതല്‍. ഇടുക്കി ദേവികുളം താലൂക്കില്‍ […]

സൗജന്യ റേഷന്‍ രണ്ടുമാസം കൂടി അനുവദിച്ചേക്കും

തിരുവനന്തപുരം:  പ്രളയബാധിതര്‍ക്ക് രണ്ട് മാസംകൂടി സൗജന്യറേഷന്‍ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍കൂടി സൗജന്യ റേഷന്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 30,000ത്തോളം കഴിഞ്ഞമാസം വിതരണം ചെയ്തു. ബാക്കിയുള്ളവ രണ്ടുമാസങ്ങളിലായി വിതരണം ചെയ്യാമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. പ്രളയം കണക്കിലെടുത്ത് കേന്ദ്രം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിരുന്നു. എന്നാല്‍ വന്‍ തോതില്‍ നിരക്കുവര്‍ധിപ്പിച്ചാണ് മണ്ണെണ്ണ അനുവദിച്ചത്.