എല്‍ഡിഎഫിന് തിരിച്ചടി; ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു. ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്‍റെ പരാതിയെ തള്ളിക്കൊണ്ടാണ് വരണാധികാരി നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചത്. കെ.സുരേഷ് കുറുപ്പ് എംഎല്‍എയാണ് പത്രിക സ്വീകരിക്കുന്നതിനെതിരെ പരാതി നല്‍കിയത്. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം, ഇടതു സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും വരണാധികാരി സ്വീകരിച്ചു.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ അട്ടിമറി: വി.എം.സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം.സുധീരന്‍ ആരോപിച്ചു. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കണം. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ […]