ചരിത്രദൗത്യവുമായി ഇന്ത്യ; പിഎസ്‌എല്‍വി സി-45 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ പ്രതിരോധത്തിനു കരുത്തുപകരുന്ന എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി 45 പറന്നുയര്‍ന്നു. രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍ നിന്നാണ് പിഎസ്‌എല്‍വി-സി45 വിക്ഷേപിച്ചത്. പിഎസ്‌എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. എമിസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം. 436 കിലോഗ്രാമാണ് ഇലക്‌ട്രോണിക് ഇന്‍റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്‍റെ ഭാരം. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്‌എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് […]

പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി

ഹൈദരാബാദ്: പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചാണ് പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് […]