തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സര പരീക്ഷകള്‍ നടത്തിവരുന്നത്. സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരം പരീക്ഷകളിലടക്കം മലയാളം കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ സബ്മിഷന് […]
Tag: psc
ക്യാംപ് ഫോളോവര്‍ നിയമനം പി.എസ്.സി വഴിയാക്കുന്നു
തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുമാസത്തിനുള്ളില്‍ പൊലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല. ക്യാപ് ഫോളോവേഴ്‌സിനെ കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ക്യാംപ് ഫോളോവര്‍മാരായി സ്ഥിരം നിയമനമുള്ളത് വളരെ ചുരുക്കം പേര്‍ക്കാണ്. ഭൂരിപക്ഷം പേരും താത്ക്കാലിക […]
ഹാള്‍ടിക്കറ്റ് എടുത്ത് മുങ്ങിയാല്‍ പി എസ് സി പിഴയിടും
തിരുവനന്തപുരം: പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിച്ച് ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത ശേഷം എത്താതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എ.കെ. സക്കീര്‍. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കുന്നതിനും ആലോചനയുണ്ട്. ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ നടത്തുന്നതിന് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പരീക്ഷയ്ക്ക് പകുതി പേര്‍ പോലും എത്താത്ത സാഹചര്യമാണ് ഉള്ളത്.ഈ പശ്ചാത്തലത്തില്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യുന്നത് […]
സര്‍ക്കാര്‍ ജോലിക്കുവേണ്ടി കാണാപാഠം പഠിച്ചെഴുതുന്ന രീതി മാറുന്നു; പിഎസ്സിയുടെ പുതിയ പരീക്ഷാസംവിധാനം പുതുവര്‍ഷത്തില്‍
തിരുവനന്തപുരം: ഒറ്റ പരീക്ഷയിലൂടെയും ഒറ്റവാക്കിലെ ഉത്തരത്തിലൂടെയും സര്‍ക്കാര്‍ ജോലി സ്വന്തം എന്നത് പഴങ്കഥയാകുന്നു. ഇനി ഒറ്റപരീക്ഷയിലൂടെ സര്‍ക്കാര്‍ ജോലി ഇല്ല. പുതുവര്‍ഷത്തില്‍ പി.എസ്.സി യുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജോലിക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലില്‍ നിന്നാണ് പി.എസ്.സി പുതിയ പരിഷ്കാരങ്ങള്‍ക്ക് രൂപം നല്‍കിയത്. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പരീക്ഷകള്‍ക്കുണ്ടാവുക. കൂടാതെ തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും […]
അതിര്‍വരമ്പ് മാറി; ഭിന്നലിംഗക്കാര്‍ക്കും ഇനി പി.എസ്.സി എഴുതാം
കൊച്ചി: ഭിന്നലിംഗക്കാര്‍ക്കും ഇനി മുതല്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി.പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്‍കാന്‍ ചീഫ് ജസ്റ്റിസ്, അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ […]