വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ ജാഗ്രത; കിട്ടാന്‍ പോകുന്നത് എട്ടിന്‍റെ പണി

തിരുവനന്തപുരം: ഒട്ടുമിക്ക പ്രൈവറ്റ് ബസ്സുകളും വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകളില്‍ ഒന്നാണ് അവരെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്തത്. വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് ഇപ്പോള്‍ പുറത്തുവ രുന്ന റിപ്പോര്‍ട്ടുകള്‍. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. റീജനല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ […]

സംസ്ഥാനത്തെ ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുസംബന്ധിച്ച മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംഘടനകളും ഈ […]

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇനിമുതല്‍ ഒരേ നിറത്തിലിറങ്ങും. സ്വകാര്യ ബസുടമകളുടേയും കൂടി ആവശ്യപ്രകാരമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാനുള്ള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. പുതിയ തീരുമാനമനുസരിച്ച്‌ സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് പലയിടത്തും പലതാണ് […]