കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിനെ ആറംഗ സംഘം   ആക്രമിച്ചു. കോണ്‍ഗ്രസ്സ് മാറനല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറുമായ ഊരൂട്ടമ്പലം  പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറി (47) നെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അതിക്രമിച്ചു കയറിയ സംഘം സജിയുടെ ഇരു കാലും കൈയ്യും  കമ്പി കൊണ്ട് അടിച്ചൊടിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സജി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ […]