മന്ത്രിക്ക് അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍ കോള്‍!

പട്യാല: മന്ത്രിക്ക് ജയിലിനുള്ളില്‍ നിന്നും അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍. പഞ്ചാബ് ജയില്‍ മന്ത്രിയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റ സുഖ്ജിന്ദര്‍ സിംഗ് റന്ദ്വാഹ തനിക്കു വന്ന അഭിനന്ദന ഫോണ്‍സന്ദേശം കേട്ട് ശരിക്കും ഞെട്ടി. ഇതോടെ ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പായ മന്ത്രിയാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ബുധനാഴ്ച മിന്നല്‍ പരിശോധനയും നടത്തി. പട്യാലയിലെ സെന്‍ട്രല്‍ ജയിലില്‍ മന്ത്രി നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ജയിലുകളില്‍ മൊബൈല്‍ ജാമ്മറുകള്‍ സ്ഥാപിക്കന്‍ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ 4ജി ജാമ്മര്‍ സ്ഥാപിക്കുമ്ബോള്‍ ഇവിടെ […]