ജയില്‍ പശ്ചാത്തലമായി ഒരു മമ്മൂട്ടി ചിത്രം; ‘പരോളി’ന്‍റെ ട്രെയിലര്‍ പുറത്ത്

ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ‘പരോളി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നാഴികക്കാലാകും പരോള്‍ എന്ന് ട്രെയിലറിലൂടെ വ്യക്തമാകുന്നു ചിത്രത്തില്‍ സഖാവ് അലക്സ് എന്നൊരു ധാരണക്കാരനായ കുടുംബനാഥനായിട്ടാണ്  മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ജയില്‍ പശ്ചാത്തലമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥയും കഥാപശ്ചാത്തലങ്ങളുമായിരിക്കും ഇത്.

സഖാവ് അലക്സ് പൊളിച്ചു; ‘പരോളി’ന്‍റെ ടീസര്‍ പുറത്ത്

മമ്മൂട്ടി ചിത്രം ‘പരോളി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച്‌ ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്‍റണി ഡിക്രൂസാണ്. സിനിമ എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. യഥാര്‍ത്ഥ കഥയുടെ ഒരു ഇന്‍സ്പിരേഷന്‍ ചിത്രമാണ് പരോള്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. ഇനിയയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തും. ജയില്‍ പശ്ചാത്തലമായുള്ള ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ […]