മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റ്

പന്തളം: പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയിൽ പൊതുദർശനത്തിനു ശേഷം പന്തളത്തേക്കു കൊണ്ടു പോകുന്നു. ചന്ദ്രന്‍റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അമിത രക്തസ്രാവവും മരണകാരണമായി. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. മരണകാരണം ഹൃദയസ്തംഭനമാണെന്നും  ഇതിന്‍റെ കാരണം അറിയില്ലെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.  […]

ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

പന്തളം: ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും ചാനല്‍ ചര്‍ച്ചയില്‍ തില്ലങ്കേരി പറഞ്ഞു. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി […]

ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു ചാടി വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ചിത്ര ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു സംഭവം. മകന്‍റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭര്‍ത്താവിനോട് ഇപ്പോള്‍ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയും  മൂന്നാം നിലയില്‍ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയുമായിരുന്നു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് […]