മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡ് റദ്ദാവാന്‍ സാധ്യത

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. അവസാന തീയതിക്കു ശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച്‌ 31ആണ്. മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി. മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം […]

നികുതി വെട്ടിപ്പുകള്‍ തടയാന്‍ ബുധനാഴ്ചമുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ്  ഭേദഗതികള്‍ ഉള്ളത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകള്‍ മേയ് 31നുള്ളില്‍ സമര്‍പ്പിക്കണം. ഒരു സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ […]

പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് എല്ലാവര്‍ക്കും നിര്‍ബന്ധമായി മാറുന്നു. നികുതിവെട്ടിപ്പ് തടയാന്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്‍റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി […]