രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് നടന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം തനിക്ക് ജാമ്യം […]

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും

പാലക്കാട്: നടന്‍ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത്. കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവം അന്വേഷിച്ചതില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിയെന്ന് സിഎജിയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി പൗരാവകാശ സംഘടനകളും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സ്വന്തം വീടും കൃഷിയുമൊക്കെ സംരക്ഷിക്കാന്‍ […]

ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരം ശകുനിമാരെ നേരിടേണ്ട അവസ്ഥയെന്ന് ടി.പി.സെന്‍കുമാര്‍

പാലക്കാട്: പണ്ട് ഭഗവാന്‍ ഒരു ശകുനിയെ നേരിട്ടപ്പോള്‍ നിലവില്‍ ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരക്കണക്കിന് ശകുനിമാരെ നേരിടേണ്ട സ്ഥിതിയാണെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം മലമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ഇതുവരെ മൂവായിരത്തോളം കോടിരൂപ വിവിധ വഴികളിലൂടെ ധനസഹായം ലഭിച്ചു. ഇനി 2500 കോടി കേന്ദ്രം നല്‍കുന്നുമുണ്ട്. തീര്‍ത്തും അവശരായ എത്രപേര്‍ക്ക് ഇതിനകം വീട് വെച്ച്‌ നല്‍കാനായെന്ന് സെന്‍കുമാര്‍ ചോദിച്ചു. ദുരിതാശ്വാസത്തിന് മുന്‍ഗണന നിശ്ചയിച്ച്‌ സഹായിക്കാന്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. […]

കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ലയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരേ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം […]

പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാര്‍ട്ടിതലത്തില്‍ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയില്‍ ചില മാറ്റംവരുത്തണമെന്നുമാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ ഇന്ന് എടുക്കുമെന്ന് സൂചനയുണ്ട്. 15നാണ് ഉന്ന ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ടത്. പാര്‍ട്ടിയില്‍ […]

പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നും ബാലന്‍ പറഞ്ഞു. ലൈംഗിക ആരോപണ പരാതിയില്‍ പരാതിക്കാരിയുടെ വിശ്വാസം കാക്കും. വിഷയം സംഘടനാപരമായി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും മന്ത്രി പാലക്കാട് പറഞ്ഞു. നിയമന്ത്രി കൂടിയായ താന്‍ അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായി അന്വേഷിക്കാണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. അതനുസരിച്ചാണ് പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഇതില്‍ അതൃപ്തി തോന്നിയാല്‍ പരാതിക്കാരിക്ക് […]

തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ല, പാര്‍ട്ടി ശിക്ഷിച്ചാല്‍ സ്വീകരിക്കും: പി.കെ.ശശി

പാലക്കാട്: ആരുടെയും പരാതി പോലുമില്ലാതെ തന്നെ മാദ്ധ്യമങ്ങള്‍ അനാവശ്യമായി വേട്ടയാടുകയാണെന്ന് പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ.ശശി എം.എല്‍.എ ആരോപിച്ചു. തെറ്റ് ചെയ്‌തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ പിശക് പറ്റിയെന്ന് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയാല്‍ എന്ത് ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം ചെര്‍പ്പുളശേരിയില്‍ വച്ച്‌ വ്യക്തമാക്കി. യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് ശശി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്. പാര്‍ട്ടി അംഗത്തെക്കുറിച്ച്‌ പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് സി.പി.എമ്മിലെ രീതിയാണ്. തനിക്കെതിരായ പരാതിയില്‍ പാര്‍ട്ടി […]

ലൈംഗികപീഡന പരാതി; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് പി. കെ ശശി

പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി.സംഭവം താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ശശി. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് […]

ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനും ശ്രമം. ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയായ വനിതാ ഡിവൈഎഫ്ഐ നേതാവ് വെളിപ്പെടുത്തി. കൂടാതെ ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും നല്‍കാമെന്ന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. പി.കെ ശശി എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍വെച്ചാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് […]