തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യത്തെ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ടെക്സ്റ്റ് ബുക്കുകള്‍ക്ക് പുറമെ നോട്ടുബുക്കുകളും ബാഗും സര്‍ക്കാര്‍ നല്‍കും. വിതരണം ചെയ്യാനുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു […]
Tag: onam
പ്രളയബാധിതര്‍ക്കൊപ്പം; ഈ വര്‍ഷം പുലിക്കളിയില്ല
തൃശൂര്‍: ഓണാഘോഷം പൊടിപൊടിക്കുക മലയാളികളുടെ പതിവാണ്. എന്നാല്‍ പ്രതീക്ഷിക്കാതെ എത്തിയ കാലവര്‍ഷക്കെടുതി തകര്‍ത്തെറിഞ്ഞത് ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. എന്നാല്‍ ദുരന്തമുഖത്തു നിന്നും തിരിച്ചു കയറുവാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്ന് എല്ലാ മലയാളികളും ഉറപ്പിച്ച മട്ടാണ്. അതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും തൃശൂരില്‍ നടത്തി വരുന്ന പുലിക്കളിയും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പുലിക്കളി സംഘങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
ഓണവിപണിയില്‍ താരമായി സഖാവ് ഷര്‍ട്ട്
തിരുവനന്തപുരം: ഓണവിപണിയില്‍ സഖാവ് ഷര്‍ട്ട് തരംഗമാകുന്നു. ഷര്‍ട്ടിന് ആവശ്യക്കാരേറിയതിനാല്‍ ഉല്‍പാദനം ഇരട്ടിയാക്കാനാണ് ഖാദി ബോര്‍ഡിന്‍റെ തീരുമാനം. അരഡസന്‍ നിറങ്ങളില്‍ പുറത്തിറങ്ങിയ സഖാവ് ഷര്‍ട്ട് ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. 820 രൂപയാണ് വില. റിബേറ്റ് കിഴിച്ച് 575 രൂപയ്ക്ക് ഷര്‍ട്ട് ലഭിക്കും. 38, 40, 42, 44 സൈസുകളിലുള്ള ഷര്‍ട്ടുകളാണ് വിപണിയിലുള്ളത്. വ്യത്യസ്ഥ ഡിസൈനില്‍ തയ്യാറാക്കിയ കോളറും ബട്ടണ്‍ഷിപ്പുമാണ് ഷര്‍ട്ടിന്‍റെ പ്രധാന പ്രത്യേകത. യുവാക്കളെക്കൂടി ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സഖാവ് […]
ഈവര്‍ഷത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ക്ക് ആഘോഷങ്ങള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . ദുരന്തബാധിതരെ സഹായിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തില്‍ എല്ലാവരും സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍, പൊതുമേഖലാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്ബളം ദുരിതാസ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. പ്രളയബാധിത പ്രദേശങ്ങളില്‍ […]
അത്തമടുത്തു; ഇനി ഓണപ്പൂക്കാലം..
തിരുവനന്തപുരം: അത്തം പിറക്കുമ്പോള്‍ തമിഴ്നാട്ടില്‍ പൂക്കൊയ്ത്ത്. മലയാളിയുടെ ഓണത്തിന് ചന്തം ചാര്‍ത്താന്‍ തമിഴ്നാട്ടില്‍ നിന്നും ബംഗളുരുവില്‍ നിന്നും പൂക്കളെത്തി തുടങ്ങി. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴകത്തുനിന്ന് തന്നെയാണ്. തമിഴ്നാട്ടിലെ തേവാള, പാവൂര്‍ ഛത്രം, ആലങ്കുളം, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍, കടയല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂവ് എത്തുന്നത്. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപ്പാടങ്ങള്‍തന്നെയാണ് ഇവിടങ്ങളിലെ പ്രധാന ആകര്‍ഷണം. റോസ, ബന്തി എന്നിവ ബംഗളൂരുവില്‍നിന്നും എത്തുന്നുണ്ട്. പാവൂര്‍ ഛത്രവും പൂക്കച്ചവടത്തിന് പ്രസിദ്ധമാണ്. തുച്ഛമായ നിരക്കും ലേല വ്യവസ്ഥയില്‍ പൂ ലഭിക്കുന്നതുമാണ് വ്യാപാരികളെ […]
ഓണനാളില്‍ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച് സപ്ലൈക്കോ നടപടി
തൃശൂര്‍: റേഷന്‍ കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന ഒരു കിലോ നല്‍കിയിരുന്ന പഞ്ചസാര അരക്കിലോയാക്കി ചുരുക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ നടപടി. ഒരു കിലോ പഞ്ചസാര ഒറ്റടിക്ക് അരക്കിലോയാക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സിഐ.ടി.യു ഇടപെട്ട് പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു. വ്യാഴായ്ച വൈകിട്ട് ആറോടെയാണ് ഓണ്‍ലൈന്‍ വീഡിയോയിലൂടെയാണ് പഞ്ചാസാര വിതരണം ഒറ്റയടിക്ക് വെട്ടിച്ചുരുക്കി അത്യപൂര്‍വ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സപ്ലൈക്കോ ജീവനക്കാരുടെ സംഘടനയായ സിഐ.ടി.യു പ്രതിഷേധം ഉയര്‍ത്തിയതോടെ ഞൊടിവേഗത്തില്‍ പ്രഖ്യാപനം പിന്‍വലിച്ച് ഉത്തരവും പുറത്തിറക്കുകയായിരുന്നു. ഓണത്തിന് പിന്നാലെ സെപ്റ്റംബര്‍ […]
സര്‍ക്കാരിന്‍റെ ഓണാഘോഷം മാറ്റിവച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം റദ്ദാക്കി ആ തുക ദുരിത ബാധിതര്‍ക്ക് നല്‍കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി […]
ഈ വര്‍ഷം 1662 ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് മന്ത്രി തിലോത്തമന്‍
തിരുവനന്തപുരം: ആയിരത്തോളം ഓണമാര്‍ക്കറ്റുകളാല്‍ സുലഭമാണ് ഇത്തവണത്തെ ഓം. സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 1662 ഓളം ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. സപ്ലൈകോ സംഘടിപ്പിക്കാറുള്ള പതിവ് മാവേലി സ്റ്റോറുകളോ ഓണം ഫെയറുകളോ ഇത്തവണ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സുകളില്‍ മെഗാ ഓണം ഫെയറുകളുണ്ടാകും. സബ്സ്‌ക്രൈബ് നിരക്കുകളും സമ്മാനക്കൂപ്പണുകളും ചേര്‍ന്ന മറ്റു ഓഫറുകളാണ് ഓണക്കിറ്റിലെ ആകര്‍ഷകഘടകങ്ങള്‍. 2000 രൂപയായിരിക്കും ഓണക്കിറ്റുകളുടെ വില. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ഓണം മെഗാ ഫെയര്‍ ഉദ്ഘാടനം ചെയ്യും. ഈ […]
ഓണത്തിന് 5.95 ലക്ഷം പേര്‍ക്ക് സൗജന്യ കിറ്റ്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും.
ഓണത്തിന് തമിഴ് നാട്ടിലും അവധി; ചരിത്രത്തില്‍ ആദ്യം
ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി തിരുവോണ ദിനത്തില്‍ തമിഴ്നാട്ടിലും അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, കോയമ്ബത്തൂര്‍,