യുവതിയെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊന്നു; ശരവണഭവന്‍ ഹോട്ടലുടമയ്ക്ക് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന്‍റെ ഉടമ പി.രാജഗോപാലിന്‍റെ ജീവപര്യന്തം തടവ് ശരിവച്ച് സുപ്രീംകോടതി. 2001 ല്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ 2009 ല്‍ രാജഗോപാല്‍ ജാമ്യം നേടിയിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വിധിക്കെതിരെ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശാന്തകുമാറിന്‍റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. […]

ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല: ഒ രാജഗോപാല്‍

തിരുവനന്തപുരം: ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നു നിയമസഭയില്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എം.എല്‍.എ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് ഒ. രാജഗോപാല്‍ ചോദിച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ സുപ്രിം കോടതിയില്‍ നല്‍കിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. അവിശ്വാസികളായ രണ്ട് […]

തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്‍റെ വെളിപ്പെടുത്തല്‍. ‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’, രാജഗോപാല്‍ വ്യക്തമാക്കി. തന്‍റെ ആലോചനയില്‍പോലും തെരഞ്ഞെടുപ്പു മത്സരമില്ലെന്നായിരുന്നു […]