തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. ജനുവരി മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലായിരുന്നു നിപാ പടര്‍ന്നത്. ജൂണില്‍ ഇത് പടരുന്നത് തടയാനായി. എന്നാല്‍ വീണ്ടും ഈ കാലത്ത് നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെ് കണ്ടാണ് ആരോഗ്യ വകുപ്പിന്‍റെ മുറിയിപ്പ്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുറിയിപ്പ് നല്‍കാനും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു […]
Tag: nipa virus
സര്‍ക്കാര്‍ വാക്ക് പാലിച്ചു; നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. കോഴിക്കോടാണ് ജോലി ലഭിച്ചത്. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം ഉടന്‍ തന്നെ നിയമന ഉത്തരവ് ഡിഎംഒ സജീഷിന് കൈമാറും. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു […]
നിപാ വൈറസ് ഉറവിടം പഴംതീനി വവ്വാല്‍തന്നെ
കോഴിക്കോട്: പേരാമ്പ്രയിലെ നിപ്പാ വൈറസ് ബാധയ്ക്കു പിന്നില്‍ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ ചങ്ങരോത്ത് മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്തുനിന്നു പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. ഇക്കാരത്തെ തുടര്‍ന്നാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. രണ്ടാം ഘട്ടത്തില്‍ മേഖലയില്‍നിന്നു പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും […]
വവ്വാല്‍ കടിച്ച പഴം കഴിച്ചാല്‍ നിപ്പ വൈറസ് പകരില്ലെന്ന് വൈറോളജി ഡയറക്ടര്‍
മുംബൈ: നിപ്പാ വൈറസ് ഭീതി അകന്നെങ്കിലും എങ്ങനെയെല്ലാം അതു പകരുമെന്ന ആശങ്ക പൂര്‍ണമായി വിട്ടുപോയിട്ടില്ല, നാട്ടില്‍. വവ്വാലാണ് നിപ്പാ വൈറസ് വാഹകരെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തില്‍ പഴങ്ങള്‍ തന്നെ കഴിക്കുന്നതു നിര്‍ത്തി പലരും. എന്നാല്‍ പഴങ്ങളിലൂടെ നിപ്പാ പകരാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നു ചൂണ്ടിക്കാട്ടുകയാണ് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ദേവേന്ദ്ര മൗര്യ. മറ്റുവൈറസുകളെപ്പോലെ നിപ്പാ വൈറസിനും മനുഷ്യരുടെയോ ജന്തുക്കളുടെയോ കോശങ്ങളില്‍മാത്രമേ നിലനില്‍ക്കാനും വ്യാപിക്കാനോ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പഴങ്ങളില്‍ വൈറസിന് നിലനില്‍പ്പില്ലെന്നും അദ്ദേഹം […]
നിപ്പയ്ക്ക് പിന്നാലെ കരിമ്പനിയും; ഭീതിയോടെ ജനങ്ങള്‍
കൊച്ചി: നിപ്പ വൈറസ് തീര്‍ത്ത ആഘാതത്തില്‍ നിന്നും കേരളം എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പകര്‍ച്ച പനി ഭീഷണിയില്‍ വീണ്ടും കുരുങ്ങി മലയാളികള്‍. ഡെങ്കി, മലമ്പനി,എലിപ്പനി എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായെത്തുന്നത്. കേരളത്തില്‍ പ്രതിദിനം മുപ്പത് പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. കാസര്‍കോഡ് ജില്ലയിലാണ് പകര്‍ച്ചപ്പനി ഭീഷണി കൂടുതല്‍. ജൂണില്‍ മാത്രമായി അറുപതോളം പേര്‍ ഇവിടെ ഡെങ്കി പനിക്ക് ചികിത്സ തേടിയെത്തി. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെങ്കിക്കും, മലമ്പനിക്കും എലിപ്പനിക്കും പുറമെ സംസ്ഥാനത്ത് […]
ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. കാംപെല്ലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു. Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); […]
നിപ്പ ഭീതി ഒഴിയുന്നു
കോഴിക്കോട്: നിപ്പ ഭീതി ഒഴിയുന്നു, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ്. നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ല. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ […]
കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മെയ് 31 വരെയാണ് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിപ്പാ വൈറസ് ബാധയുടെ രണ്ടാം വേവ് പ്രകടമായ പശ്ചാത്തലത്തിലാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ […]
തലശേരി സ്വദേശി മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്. രണ്ട് തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ് ഫലം നല്‍കിയപ്പോഴും നിപ ലക്ഷണങ്ങളോട് കൂടി മരിച്ചതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു. വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]
നിപ്പ; വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 5 വരെ അവധി
വയനാട്: കോഴിക്കോട് നിപ്പാ വൈറസ് മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചാം തിയ്യതി വരെ അടച്ചിടും. ജില്ലാ കള്കടറുടെതാണ് ഉത്തരവ്. നിപ്പാ വൈറസ് ബാധകണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിയിരുന്നു. കോഴിക്കോട് ജൂണ്‍ അഞ്ചിനും മലപ്പുറത്ത് ജൂണ്‍ ആറിനുമാണ് തുറക്കാന്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, പരീക്ഷാപരിശീന കേന്ദ്രങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം കോഴിക്കോട്ട് ജില്ലയില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കണമോ […]