ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍ നിലക്കലില്‍; പൊലീസ് ഇടപെടലോടെ പിന്‍മാറി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് നിലക്കലില്‍ എത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ […]

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പെരുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്‌നാട്ടില്‍ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന

നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും മറ്റു ചില സംഘടനകളുമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പോലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ […]

പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്‍റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച്‌ പമ്പയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഭക്തര്‍ക്ക് ഭീതിയുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനമാണിത്. പൊലീസ് രാജാണിതെന്ന് […]

നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ഇത് കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സര്‍വിസില്‍നിന്നു പിന്‍വലിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് […]