നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി മാലി പൗരന് പിടിയില്‍. നെടുമ്പാശേരിയില്‍ നിന്നും മാലിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകാന്‍ വന്ന അഹമ്മദില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സന്ദര്‍ശക വിസയില്‍ മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ വന്നതെന്ന് അധികൃതര്‍ പറഞ്ഞു.ഇന്ത്യയില്‍ വിലക്കുറവായതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ കച്ചവടം നടത്താനാണ് ഇവിടെ നിന്നും ഹാഷിഷ് വാങ്ങി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണു സൂചന. വലിയ ബാഗിനടിയില്‍ […]
Tag: nedumbasseri
ബാഗില്‍ വിഷപ്പാമ്പ്; വിമാനത്താവളത്തില്‍ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി
നെടുമ്പാശേരി: ഹാന്‍ഡ് ബാഗില്‍ വിഷപ്പാമ്പുമായി യാത്രക്കൊരുങ്ങിയ ആളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയതാണ് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളം (40). അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു കൂര്‍ക്ക വാങ്ങിയിരുന്നു. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സി […]
നെടുമ്പാശേരി വിമാനത്താവളം തുറന്നു; ഇന്ന് 33 സര്‍വീസുകള്‍
നെടുമ്പാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബംഗളുരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഉച്ചക്ക് 2.05ന് ഇറങ്ങിയത്. റണ്‍വേ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത വിമാനക്കമ്പനികള്‍ ഉറപ്പാക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം പൂര്‍ണനിലയില്‍ ആരംഭിക്കാന്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തീരുമാനിച്ചത്. 33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയരുന്നതും […]
നെടുമ്പാശേരി വിമാനത്താവളം 26ന് തുറന്നേക്കും
കൊച്ചി : കനത്തമഴയില്‍ വെളളക്കെട്ടിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം 26ന് തന്നെ തുറന്നേക്കും. റണ്‍വേയില്‍ ഉള്‍പ്പെടെ വെളളക്കെട്ട് ഒഴിവായി. ടാക്‌സിവേയിലും പാര്‍ക്കിങ് വേയിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. റണ്‍വേയില്‍ കേടുപാടുകള്‍ സംഭവിച്ച 800 ലൈറ്റുകള്‍ മാറ്റുന്നതിനുളള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍തോട് കരവിഞ്ഞു ഒഴുകുകയായിരുന്നു. വിമാനത്താവളത്തിന് ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ […]
നെടുമ്പാശ്ശേരിയില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്. റണ്‍വെയിലെ വെളളം നീക്കുന്ന ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്‍റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിംഗ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഉച്ചയ്ക്ക് 1.10 മുതലായിരുന്നു ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരുന്നത്.
നെടുമ്പാശേരിയില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും. ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വ്യത്യാസത്തിലായിരുന്നു. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27,000 അടി ഉയരത്തില്‍ തൊട്ടടുത്തു വന്നത്. രണ്ട് വിമാനങ്ങളിലുമായി മലയാളികടക്കം 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂര്‍ – ഹൈദരാബാദ് […]
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ നിന്ന് പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ പിടിച്ചെടുത്തു. അഞ്ച് വെടിയുണ്ടകളാണ് സിഐഎസ്‌എഫ് പിടികൂടിയത് . പുനലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് വെടിയുണ്ട പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലത്തെ വിമാനത്തില്‍ ബിജു അമേരിക്കയിലേക്ക് പോകാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജാരാക്കും. ഇയാളുടെ പിതാവിന് തോക്കിന്‍റെ ലൈസന്‍സുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് ബിജു തോമസ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി; തൃശൂര്‍ സ്വദേശി പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി. ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് കറന്‍സി ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – […]
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി;
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്.അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. ഇന്ന് പുലർച്ചെ 4.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്. […]
കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ കൊക്കെയിന്‍ പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയോ ഡി ജനീറോയില്‍നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്‌സാണ്ടര്‍ (34) ആണ് കൊക്കെയിന്‍ കടത്തിക്കൊണ്ടുവന്നത്. മൂന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടന്നിട്ടും ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലില്‍നിന്ന് വിമാനം കയറിയ ഇയാള്‍ ദുബായില്‍ ഇറങ്ങി വിമാനം മാറി […]