പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ചിത്രം ഏപ്രില്‍ 11ന് തന്നെ തീയറ്ററുകളിലെത്തു൦. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാല്‍, ചീഫ് […]
Tag: Narendra Modi
അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് നരേന്ദ്ര മോദി: അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കുട്ടികളുടേതുപോലെ മോദി കള്ളക്കഥകള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ഉവൈസി ആരോപിച്ചു. ‘ബി.ജെ.പി തൊഴില്‍ നല്‍കുന്നില്ല, പകരം നുണ പ്രചരിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370ഉം 35 എ ഉം ഇല്ലാതാക്കുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, നിലവിലെ ഭരണഘടന പ്രകാരം ബി.ജെ.പിക്ക് ഇത് സാധിക്കില്ല. മെഹ്ബൂബ മുഫ്തി സര്‍ക്കാറില്‍ നിന്ന് ബി.ജെ.പി ഓടിരക്ഷപ്പെട്ടു. എന്നാല്‍, 370ാം വകുപ്പിനെതിരെ ഒന്നും […]
കോഴിക്കോട്: ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് റാലികള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയവരും ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. നരേന്ദ്രമോദി ഏപ്രില്‍ 12നാണ് കേരളത്തിലെത്തുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. സ്മൃതി ഇറാനി, ആര്‍ കെ സിങ് എന്നിവര്‍ ഒന്‍പതിനും സുഷമാ സ്വരാജ് രാജ്‌നാഥ് സിങ് എന്നിവര്‍ 11, 13 തീയതികളിലും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ […]
‘അദ്ദേഹം യാചകനാണെങ്കില്‍ എന്നെയും യാചകനാക്കൂ’; മോദിയെ പരിഹസിച്ച് അജിത് സിങ്
ഭാഗ്പഥ്: വരുന്ന തെരഞ്ഞെടുപ്പിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന പ്രധാമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് മോദി പറഞ്ഞേനേ എന്നാണ് അജിത് സിങ്ങിന്‍റെ രൂക്ഷ പരിഹാസം. ഇന്ത്യയുടെ പ്രധാനമന്ത്രി വളരെ സൂത്രശാലിയും കള്ളത്തരം പറയാന്‍ മിടുക്കനുമാണെന്ന് അജിത് സിങ് ആരോപിച്ചു. “മോദി ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍, രാവണനെ കൊന്നത് ഞാനാണ് എന്ന് പറഞ്ഞേനെ. കാരണം, മോദിക്ക് വേണ്ടി വേറെയാരും […]
കോണ്‍ഗ്രസ് പ്രകടനപത്രിക വെറും തട്ടിപ്പ്: നരേന്ദ്ര മോദി
അരുണാചല്‍ പ്രദേശ്: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച് കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്‍റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും എന്നാല്‍ വെറും 60 മാസം മാത്രമാണ് താന്‍ ഭരിച്ചതെന്നും […]
ഉത്തരേന്ത്യയില്‍ തരംഗമായി ‘മോദി സാരികള്‍’
മധ്യപ്രദേശ്: ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദി തരംഗം. നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്ര വിപണിയില്‍ ആവശ്യക്കാരേറെയാണ് കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏറെ ആവശ്യക്കാര്‍ ഉള്ളത്. ഈ സാരിയുടെ പേര് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ്. മന്‍ കീ ബാത്ത്, സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്,മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്. പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപാ നോട്ടിന്‍റെ ചിത്രവും […]
മോദി അധികാരത്തില്‍ തിരിച്ചെത്തും; ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പാടെ പരാജയപ്പെട്ടങ്കിലും 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന് ബിസിനസ് വേള്‍ഡ് രാജ്യത്തെ പ്രധാന പാര്‍ലമെന്‍ററി മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 5000 പേരാണ് പങ്കെടുത്തത്. കോര്‍പറേറ്റ് ഇന്ത്യയിലെ ബിസനസ് നേതാക്കളുടെ ഇടയില്‍ മറ്റൊരു സര്‍വേയും നടത്തിയിരുന്നു. അതില്‍ 500 ബിസിനസ് നേതാക്കള്‍ പങ്കെടുത്തു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ […]
മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ; മോദിയെ പരിഹസിച്ച് പി ചിദംബരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാരിന് മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയുള്ളൂ’- ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അഭിസംബോധനയിലാണ് ഉപഗ്രഹത്തെ […]
മോദിയെ വീണ്ടും വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുത്: അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: മോദിയെ വീണ്ടും വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുത്. ഒഖ്‌ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നികുതി നല്‍കുന്നത്. എന്നാല്‍ വെറും 325 കോടിയാണ് കേന്ദ്രത്തില്‍ നിന്നും ഡല്‍ഹിക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. […]
കര്‍ഷകര്‍ക്ക് പിന്നാലെ മോദിക്കെതിരെ മത്സരിക്കാന്‍ പുറത്താക്കപ്പെട്ട സെനികനും
ലക്നൗ: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ നിരവധി പാര്‍ട്ടികള്‍ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യമെന്നും സൈനിക വിഭാഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി […]










