ഏപ്രില്‍ ഒന്നു മുതല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. രജിസ്‌ട്രേഷന്‍ നമ്പര്‍, എഞ്ചിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റംവരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് […]

രാത്രി യാത്രയിലെ അപകടങ്ങള്‍ പതിവാകുന്നു; കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: രാത്രിയിലെ വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. ജില്ലാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി. പ്രകാശതീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച്‌ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. അതോടൊപ്പം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.  നേരത്തേ, പിടികൂടിയവരില്‍ […]

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു

കൊച്ചി: മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു. ഓട്ടോകാര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍.മീറ്റര്‍ ഇല്ലാതെയും ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്ന വ്യാഴാഴ്ച കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധന. തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. ആര്‍.ടി.ഒ. ജോജി പി. ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പടിഞ്ഞാറന്‍ കൊച്ചിയില്‍ […]

കൊച്ചിയില്‍ സൂപ്പര്‍ താരങ്ങളുടെ മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പിടികൂടി

കാക്കനാട്: സിനിമാ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പിടികൂടി. നികുതിവെട്ടിച്ചതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് കാരവാനുകള്‍ പിടിച്ചെടുത്തത്. 19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. ഓരോ വാഹനത്തിനും പിഴയായി അര ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ ഈടാക്കുകയും ചെയ്തു. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ നായികയായ […]

സംസ്ഥാനത്തെ ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുസംബന്ധിച്ച മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംഘടനകളും ഈ […]

കൊച്ചിയിലെ സ്‌കൂള്‍ ബസുകളില്‍ പരിശോധന; നിയമം കര്‍ശനമാക്കി

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിയമപരമായി അനുവദിച്ചിട്ടുള്ളതിലധികം കുട്ടികളെ സ്കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ കണ്ടെത്തി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ […]