ഹാപ്പി സര്‍ദാറായി കാളിദാസ്; സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വൈറല്‍

പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. സിനിമയില്‍ പഞ്ചാബി വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാപ്പി സിങ് എന്നാണ് ചിത്രത്തില്‍ കാളിദാസിന്‍റെ പേര്. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് അറിയുന്നു. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. […]