‘ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ മന്‍മോഹന്‍ സിംഗിനെ അപമാനിക്കുന്ന ചിത്രം; അനുപം ഖേര്‍ ഉള്‍പെടെ 14 പേര്‍ക്കെതിരെ കേസ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ ചിത്രീകരണം സംബന്ധിച്ച് സിനിമയുടെ നിര്‍മാതാക്കളും നടന്‍ അനുപം ഖേറും ഉള്‍പെടെ 14 പേര്‍ക്കെതിരെ കേസ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയത്. ചിത്രം മന്‍മോഹന്‍ സിംഗിന്‍റെയും സഞ്ജയ് ബാരുവിന്‍റെയും പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്നാണ് സുധീറിന്‍റെ പരാതി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെും സുധീര്‍ ആരോപിക്കുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് […]

നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈസായിട്ട് ട്രോളി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷേ അവര്‍ക്കു വേണ്ടിയുള്ളതാണു എന്‍റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാന്‍ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡിങ്ങിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. -മന്‍മോഹന്‍സിങ് […]

2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നു; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ […]