വലിയ ദുരന്തം വരാനിരിക്കുന്നു; നോട്ട് അസാധുവാക്കലില്‍ മുന്നറിയിപ്പുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഏറ്റവും മോശമായത് വരാനിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ട് അസാധുവാക്കലിനെതിരെ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇത് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നടപടി ആസൂത്രിത കൊള്ളയും കവര്‍ച്ചയുമാണെന്നു മന്‍മോഹന്‍ സിംഗ് മുന്‍പ്‌ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*