സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ ഇന്ന്‍ അടച്ചിടുന്നു

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ ഇന്ന്‍ അടച്ചിടുന്നു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാമ്പാടി നെഹ്‍റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വാശ്രയ കോളേജുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്  മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 120 കോളേജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അക്രമങ്ങള്‍ തുടര്‍ന്നാല്‍ പിന്നീട് അനിശ്ചിത കാലത്തേക്ക് കോളേജുകള്‍ അടച്ചിടാനാണ് തിരുമാനിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*