യുവിയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി

യുവിയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി രംഗത്ത്. നായക സ്ഥാനം നല്‍കിയ സമ്മര്‍ദ്ദങ്ങള്‍ ഒഴിഞ്ഞതിനാല്‍ ഇനി പഴയ പോലെ സിക്സറുകള്‍ അടിക്കുമോ എന്ന യുവരാജ് സിങിന്‍റെ ചോദ്യത്തിന് തന്‍റെ ശക്തി സ്ഥലങ്ങളിലേക്ക് ബൗളര്‍മാര്‍ പന്തെറിയുകയും സന്ദര്‍ഭം അനുയോജ്യമാകുകയും ചെയ്താല്‍ സിക്സറുകള്‍ ഇനിയും അടിക്കുമെന്നായിരുന്നു എംഎസ് ധോണിയുടെ മറുപടി. കളത്തിലെ പത്തു വര്‍ഷങ്ങള്‍ താന്‍ തീര്‍ത്തും ആസ്വദിച്ചെന്നും ഇനിയുള്ള നാളുകള്‍ ആസ്വദിക്കാനാകുമെന്നാണ്   പ്രതീക്ഷയെന്നും ധോണി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹമല്‍സരത്തിനുശേഷം യുവരാജ് സിംഗിനൊപ്പം നടത്തിയ വീഡിയോ ചാറ്റിലാണ് ധോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

prp

Leave a Reply

*