മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദ്ദേശിച്ചു. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതില്‍ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]

മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം ?

തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ചാനല്‍ സിഇഒ ആയ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഇത്  ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള […]

തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനം; മംഗളം ചാനലിലെ ജീവനക്കാര്‍ സമരത്തില്‍

തിരുവനന്തപുരം: തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്‌ മംഗളം ചാനലിലെ ജീവനക്കാര്‍ ഒന്നടങ്കം സമരത്തില്‍. ഇന്നു രാവിലെ പത്ത് മണിക്ക് നിലവിലെ കോഡിനേറ്റിങ് എഡിറ്റര്‍ എംബി സന്തോഷിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജോലിഭാരവും പീഡനവും കൂടാതെ ശമ്പളം ലഭിക്കാതെ വരികകൂടി ചെയ്തതോടെയാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. പതിനാറ് മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്ക്കോളാന്‍ പറയുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നത്. പുതിയ സിഒഒയ്ക്കെതിരെയും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.     മംഗളം ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം […]