തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനം; മംഗളം ചാനലിലെ ജീവനക്കാര്‍ സമരത്തില്‍

തിരുവനന്തപുരം: തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്‌ മംഗളം ചാനലിലെ ജീവനക്കാര്‍ ഒന്നടങ്കം സമരത്തില്‍. ഇന്നു രാവിലെ പത്ത് മണിക്ക് നിലവിലെ കോഡിനേറ്റിങ് എഡിറ്റര്‍ എംബി സന്തോഷിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ജോലിഭാരവും പീഡനവും കൂടാതെ ശമ്പളം ലഭിക്കാതെ വരികകൂടി ചെയ്തതോടെയാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. പതിനാറ് മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്ക്കോളാന്‍ പറയുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നത്. പുതിയ സിഒഒയ്ക്കെതിരെയും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.

    മംഗളം ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം ചെയ്തതോടെ ചര്‍ച്ചക്ക് മാനേജ്മെന്‍റ് തയ്യാറായിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ റെക്കോര്‍ഡ് പരിപാടികള്‍ സംപ്രേഷണം ചെയ്യുകയാണ് ചാനല്‍ ഇപ്പോള്‍.

prp

Related posts

Leave a Reply

*